സ്കൂളുകള്‍ ഈ മാസം 21 മുതല്‍ വീണ്ടും അടയ്ക്കും; 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഒമിക്രോൺ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ്‌ അവലോകന യോഗത്തിന്റെതാണ് തീരുമാനം. ഇതനുസരിച്ച് 9-ാം ക്ലാസ് വരെയുള്ള ക്ലാസ്സുകള്‍ ഓണലൈനിലേക്ക് മാറും. എന്നാല്‍ 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കാമെന്നും യോഗം തീരുമാനിച്ചു. തീരുമാനം ഈ മാസം 21 മുതലാണ്‌ നിലവില്‍ വരിക. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം എന്നാണ് വിവരം. 

രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമാണ്. ഇന്നലെ 1,09,345 പേര്‍ രോഗമുക്തി നേടി. ദേശീയ തലത്തിലെ ഈ കുതിപ്പാണ് ഇപ്പോള്‍ പരിഭ്രാന്തി പടര്‍ത്തിയിരിക്കുന്നത്. ഇതിനിടെ കൊവിഡും ഒമിക്രോണും രാജ്യത്ത് കുതിക്കുമ്പോഴും ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

കേരളത്തില്‍ കഴിഞ്ഞ ദിവസം 13,468 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച (13-01-2022) 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഏകദേശം 100 ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ മിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ സ്കൂളുകള്‍ അടയ്ക്കുന്നത്. 

എന്നാല്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് ഇപ്പോള്‍ പോകില്ല. എന്നാല്‍ ഏതു സ്ഥാപനവും എപ്പോള്‍ വേണമെങ്കിലും അടയ്ക്കാം എന്ന സൂചന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ കാലത്തെ പോലെ വാരാന്ത്യ നിയന്ത്രണങ്ങളുണ്ടാകില്ല. രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനിലാക്കണം. കൊവിഡ് രൂ ക്ഷമായാല്‍ ഏതു സ്ഥാപനവും അടച്ചിടാം. സാഹചര്യമനുസരിച്ച് മേലധികാരിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം. മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ പുറത്തിറങ്ങും. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More