ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പട്ടികയില്‍ 40 ശതമാനവും% സ്ത്രീകള്‍

ഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ അമ്മയടക്കം 125 സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിന്റെ ആദ്യഘട്ട  പട്ടികയില്‍ ഇടംപിടിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്തുവിട്ടത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച ബിജെപി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ മത്സരിച്ച അതേ മണ്ഡലത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ അമ്മ ജനവിധി തേടുന്നത്.

'പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുളള 125 പേരില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളാണ്. ഇതൊരു ചരിത്രപരമായ നീക്കമാണ്. പുതിയ രാഷ്ട്രീയമുണ്ടാവാന്‍ പോവുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി, ജനങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് ലക്ഷ്യം. ദളിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ഉന്നമനത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുക. ഞാന്‍ യുപിയില്‍ ആരംഭിച്ചതെന്തോ അത് തുടരും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ഞാന്‍ ഇവിടെ തന്നെ കാണും'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി പത്ത് മുതലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് 403 സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. സമാജ് വാദി പാര്‍ട്ടി 47 സീറ്റും ബി എസ് പി 19 സീറ്റും നേടിയപ്പോള്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More