ഗായകന്‍ യേശുദാസ് @ 82; പാട്ടുകാലത്തിലെ അദ്വിതീയന്‍- ക്രിസ്റ്റിന കുരിശിങ്കല്‍

മലയാള ചലച്ചിത്ര ഗാനശാഖയെ പോപ്പുലര്‍ ഗാനശാഖയാക്കി മാറ്റുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ ഗായകന്‍ യേശുദാസിന് ഇന്ന് 82 വയസ്സ് തികഞ്ഞു. ഗാനഗന്ധര്‍വ്വന്‍ എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന യേശുദാസ് 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചത്. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിനെ സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാന ഗായകപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ള യേശുദാസിന് നിരവധി സര്‍വകലാശാലകള്‍ ഡി-ലിറ്റ് ബിരുദം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിന്നണി ഗാനരംഗത്ത് പഴയതുപോലെ  സജീവമല്ലെങ്കിലും ഗാനാലാപന രംഗത്തുനിന്ന് വിരമിക്കാന്‍ തയാറാകാത്ത സ്ഥിരോത്സാഹത്തിനുടമയാണ് ഈ അനുഗ്രഹീത ഗായകന്‍. ഈയടുത്ത് പുറത്തിറങ്ങിയ 'കേശു ഈ വിടിന്‍റെ നാഥന്‍' എന്ന സിനിമയിലടക്കം യേശുദാസ് തന്റെ ശബ്ദസാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

സ്ഥിരോത്സാഹത്താലും കഠിന പരിശ്രമത്താലും കടുത്ത ദാരിദ്ര്യത്തിന്റെ ചുഴികളില്‍ നിന്ന് നീന്തിക്കയറിയ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ എത്തിപ്പിടിച്ചത് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങളായിരുന്നു. 1961 നവംബര്‍ 14-ന് കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എം ബി ശ്രീനിവാസനായിരുന്നു യേശുദാസിന്റെ ആദ്യഗാനത്തിന്റെ സംഗീത സംവിധായകന്‍. തുടര്‍ന്ന് 'ജാതിഭേം മതദ്വേഷം എന്ന ശ്രീ നാരായണ ഗുരു കീര്‍ത്തനം പാടിക്കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ ഐക്കണായി മാറി. മതവും ജാതിയും ഇല്ലാത്ത അസ്ഥിത്വം എന്ന നിലയിലാണ് കേരളം അദ്ദേഹത്തെ ഉള്‍ക്കൊണ്ടത്. അത് തുടര്‍ന്നും നിലനിര്‍ത്താന്‍ ആ മഹാ തപസ്യക്ക് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ ചരിത്രം. ദേവരാജന്‍, എം എസ് ബാബുരാജ്‌, ദക്ഷിണാമൂര്‍ത്തി, എടി ഉമ്മര്‍, കണ്ണൂര്‍ രാജന്‍, രാഘവന്‍ മാസ്റ്റര്‍, ശ്യാം, രവീന്ദ്രന്‍, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍, പി ഭാസ്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ തുടങ്ങി മഹാരഥന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് യേശുദാസിനെ എക്കാലത്തും മലയാള ഗാനശാഖയില്‍ ഓര്‍മ്മിക്കപ്പെടുന്ന പേരാക്കി നിലനിര്‍ത്തുന്നത്.      

യേശുദാസ് ഇതുവരെ നേടിയ അംഗീകാരങ്ങള്‍ 

സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു ഗായകന്‍ ഇന്ത്യന്‍ ചലച്ചിത്ര ഗാന ശാഖയില്‍ ഇല്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് 8 തവണയാണ് അദ്ദേഹം ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച ഗായകനുള്ള കേരളാ സംസ്ഥാന അവാര്‍ഡ് 25 തവണ ലഭിച്ചിട്ടുണ്ട്. മിക്ക ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുള്ള യേശുദാസിന് 8 തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും 6 തവണ ആന്ധപ്രദേശ് സംസ്ഥാന അവാര്‍ഡും 5 തവണ കര്‍ണാടക സംസ്ഥാന അവാര്‍ഡും ഒരു തവണ പശ്ചിമ ബംഗാള്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരളാ സര്‍ക്കാരിന്റെ സ്വാതിതിരുനാള്‍ പുരസ്കാരം നേടിയിട്ടുള്ള യേശുദാസിന് എണ്ണമറ്റ മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

പാട്ടുകാലത്തിലും അദ്വിതീയന്‍ 

ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും പാട്ടുകാലത്തിലും യേശുദാസ്  അദ്വിതീയനായി തുടരുകയാണ്. 1960 ല്‍ ആരംഭിച്ച ആ പിന്നണി ഗാനസപര്യ ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുകയാണ്. ഇത്രയധികം കാലം ചലച്ചിത്ര ഗാന രംഗത്ത് ഇത്രയധികം അംഗീകാരത്തോടെ തുടര്‍ന്ന ഒരു ഗായകന്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ചിട്ടയായ ജീവിതവും നിഷ്ഠയും സ്ഥിരോത്സാഹവും സമ്മാനിച്ച ഈ നേട്ടങ്ങള്‍ തുടരാന്‍ പ്രിയ ഗായന് സാധിക്കട്ടെയെന്ന ലക്ഷങ്ങളുടെ ആശംസകളുമായാണ് ആ മഹാഗായകന്റെ 82-ാം ജന്മദിനം കടന്നുപോകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More