ഇന്ത്യയിൽ ഡെമോക്രസിയല്ല 'അനോക്രസി'യാണ്; മോദി സർക്കാറിനെതിരെ പുതിയ വാക്കുമായി വീണ്ടും തരൂർ

ഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ അധികമാരും ഉപയോഗിക്കാത്ത വാക്കുകളും പ്രയോഗങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നയാളാണ് മുന്‍ നയതന്ത്രജ്ഞനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍. ഇപ്പോഴിതാ ബിജെപിയെ ഉന്നംവെച്ച് പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍. അനോക്രസി (ANOCRACY) എന്ന വാക്കാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ജനാധിപത്യവും ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്‍മെന്റ് എന്നാണ് അനോക്രസിയുടെ അര്‍ത്ഥം. ഉത്തര്‍പ്രദേശും പഞ്ചാബുമടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരായ ശശി തരൂരിന്റെ പരിഹാസം.

'ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും. എന്നാല്‍, പേരിനൊരു മത്സരം ഉറപ്പുവരുത്തി ജനങ്ങളോടുള്ള യാതൊരു ഉത്തരവാദിത്തവും നിറവേറ്റാതെ പ്രവർത്തിക്കുന്നു'- ശശി തരൂര്‍ ട്വീറ്റ് ചെയ്തു. നേരത്തെയും ശശി തരൂര്‍  കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ മാസം അലോഡോക്‌സാഫോബിയ (ALLODOXAPHOBIA) എന്ന വാക്കാണ്‌ ശശി തരൂര്‍ പരിചയപ്പെടുത്തിയത്. അഭിപ്രായങ്ങളോടുളള യുക്തി രഹിതമായ ഭയം എന്നാണ് അലോഡോക്‌സാഫോബിയയുടെ അര്‍ത്ഥം. നേരത്തെ, ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ ( FLOCCINAUCINIHILIPILIFICATION ), ഹിപ്പപ്പൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്വിപെഡലിയോഫോബിയ (HIPPOPOTOMONSTROSESQUIPEDALIOPHOBIA) തുടങ്ങിയ വാക്കുകളും വ്യാഖ്യാനങ്ങള്‍ സഹിതം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More