ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പരിശീലന ക്ലാസ് വേണ്ട

ദുബായ്: ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് ഇനി മുതല്‍ ക്ലാസുകള്‍ ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ച ആള്‍ക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. സാധാരണ ഇരുപത് മുതല്‍ നാല്പത് വരെ​ പരീശീലന ക്ലാസുകളിൽ പങ്കെടുത്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. പുതിയ തീരുമാനത്തിലൂടെ ഗോള്‍ഡന്‍ വിസക്കാര്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കേണ്ടതില്ല. നാട്ടിലെ ലൈസൻസോടെ അപേക്ഷിക്കുകയും ദുബായിലെ റോഡ്​, നോളജ്​ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ലൈസന്‍സ് ലഭിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, റോഡ്​-നോളജ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ലൈസൻസ്​ ലഭിക്കാൻ ഗോൾഡൻ വിസക്കാര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍. യുഎഇ 2019-ലാണ് ഗോൾഡൻ വിസ എന്ന പേരിൽ ദീർഘകാല റെസിഡൻസി പദ്ധതി നടപ്പിലാക്കിയത്. നിക്ഷേപകർ, സംരംഭകർ, കലാകാരന്‍മാര്‍, ശാസ്ത്ര-വിജ്ഞാന മേഖലകളിലെ ഗവേഷകർ, പ്രഗത്ഭരായ വിദ്യാർത്ഥികൾ തുടങ്ങിയവര്‍ക്കാണ് ഗോള്‍ഡന്‍ വിസ എളുപ്പത്തില്‍ ലഭിക്കുക. 

Contact the author

International Desk

Recent Posts

News Desk 7 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More