വഖഫ് റാലിയില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് നുഴഞ്ഞുകയറ്റക്കാര്‍- പി എം എ സലാം

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നടന്ന വഫഖ് സംരക്ഷണ റാലിയില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് മുസ്ലീം ലീഗ് പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. 'ഞങ്ങളുടെ പ്രവര്‍ത്തകരാരും അങ്ങനെ ചെയ്യില്ല. അത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ചത് മുസ്ലീം ലീഗ് പ്രവര്‍ത്തകരല്ല. റാലിയിലേക്ക് നുഴഞ്ഞുകയറിയ മറ്റുചിലരാണ്. സമ്മേളനത്തിന്റെ ശോഭ കെടുത്താനുളള ശ്രമമായിരുന്നു അന്ന് നടന്നത്'- പി എം എ സലാം പറഞ്ഞു.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ രണ്ടാംഘട്ട പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായുളള യോഗം ചേരാനിരിക്കേയാണ് പി എം എ സലാമിന്റെ പ്രസ്താവന. കോഴിക്കോട് നടന്ന വഫഖ് സംരക്ഷണ റാലിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ലീഗ് പ്രവര്‍ത്തകര്‍ വിളിച്ച അതിക്ഷേപകരമായ മുദ്രാവാക്യങ്ങളും ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശങ്ങളുമെല്ലാം വന്‍ വിവാദമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം. ഓര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ. സമുദായത്തിനെതിരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് റാലിക്കിടെ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍. മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. ആരാടോ ഭാര്യ, അത് വിവാഹമാണോ. വ്യഭിചാരമാണ്. തുറന്നുപറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More