കര്‍ഷകര്‍ മരണം വരിച്ചത് തനിക്കുവേണ്ടിയാണോ എന്ന് മോദി അഹങ്കാരത്തോടെ ചോദിച്ചുവെന്ന് മേഘാലയ ഗവര്‍ണര്‍

ഷില്ലോങ്: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരുടെ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം അഹങ്കാരത്തോടെയാണ് പെരുമാറിയതെന്നും ചര്‍ച്ച അവസാനം വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍  മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്. ഞാന്‍ മറുപടിയായി പറഞ്ഞു. അതേ നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ മരിച്ചത്. കാരണം നിങ്ങളാണ് നേതാവ്. ചര്‍ച്ച വാക്കുതര്‍ക്കത്തില്‍ അവസാനിച്ചപ്പോള്‍ അമിത്ഷായെ കാണാനാണ് മോദി പറഞ്ഞത്. ഞാന്‍ അപ്രകാരം ചെയ്തു.'- സത്യപാല്‍ മാലിക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ച് തിരികെ പോയി എന്നത് കേന്ദ്രസര്‍ക്കാരിന്റെ മിഥ്യാധാരണയാണെന്നും കര്‍ഷകര്‍ക്കെതിരെ അനീതി നടന്നാല്‍ സമരങ്ങള്‍ പുരനാരംഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന സത്യപാല്‍ മാലിക് ഇതാദ്യമായല്ല കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ ബിജെപിക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് അദ്ദേഹം നേരത്തെ ജയ്പൂരില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More