'ടൂറിസ്റ്റുകള്‍ അതിഥികളാണ്'; കേരളത്തിന്‍റെ മദ്യ സംസ്ക്കാരത്തില്‍ മാറ്റം വരണം - സന്തോഷ്‌ ജോര്‍ജ് കുളങ്ങര

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ സംസ്ഥാനത്തിന്‍റെ അതിഥികള്‍ ആണെന്നും അവരോടുള്ള പെരുമാറ്റത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യതയാണെന്നും പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിന്‍റെ മദ്യ സംസ്ക്കാരത്തില്‍ മാറ്റം വരണമെന്നും സന്തോഷ്‌ ജോര്‍ജ് കുളങ്ങര മീഡിയ വണ്ണിനോട് പറഞ്ഞു. കോവളത്ത് മദ്യവുമായി പോകുമ്പോള്‍ വിദേശ പൗരനെ തടഞ്ഞ സംഭവത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. 

'മദ്യം വാങ്ങാന്‍ ലോകത്ത് വേറെ എവിടെയും ഇതുപോലെ ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ഒരു തരം പ്രാകൃത രീതിയാണ്.  മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് അത് മാന്യമായി വാങ്ങി പോകാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇവിടെ വരുന്ന ഓരോ ടൂറിസ്റ്റുകളും പണം നല്‍കിയാണ്‌ മദ്യം വാങ്ങുന്നത്. അവരെ അപമാനിക്കുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ല. വീട്ടില്‍ വരുന്ന അതിഥികളോട് ആരും തന്നെ മോശമായി പെരുമാറാറില്ല. അവരോട് സ്നേഹപൂര്‍വ്വമുള്ള സമീപനമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. അതുപോലെ സഞ്ചാരികളെ നമ്മള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. കോടിക്കണക്കിന് രൂപ ഇവരെ ക്ഷണിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ ചര്‍ച്ചയാകുന്നതിന് അപ്പുറം വിദേശ രാജ്യങ്ങളിലേക്കും എത്തിയാല്‍ സര്‍ക്കാര്‍ മുടക്കുന്ന കോടിക്കണക്കിനുള്ള തുക വെറുതെ ആയി പോകുമെന്നും എല്ലാവരും തിരിച്ചറിയണം' - സന്തോഷ്‌ ജോര്‍ജ് കുളങ്ങര പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുവത്സര ആഘോഷത്തിന് മദ്യവുമായി മടങ്ങിയ വിദേശ പൗരനെ കഴിഞ്ഞ ദിവസമാണ് പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് കുപ്പി മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ചോദിച്ചു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവികൊണ്ടില്ല. കുപ്പിയടക്കം വലിച്ചെറിയാനാണ് പൊലീസ് സ്റ്റീഫനോട് ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന  മദ്യം പുറത്തേക്ക് ഒഴിച്ച് കളയുകയായിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കാന്‍ ബിവറേജില്‍ നിന്നും ബില്ല് വാങ്ങി സ്റ്റീഫന്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More