നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന്‍റെ ഓര്‍മ്മ പങ്കുവെച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി. 'കണ്ണടച്ച് തുറക്കുമ്പോഴേക്കും താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന് കരുതിയില്ല. ഓഫീസിലേക്ക് പോകാന്‍ കാറിനു വേണ്ടി കാത്ത് നില്‍ക്കുമ്പോഴാണ് താലിബാനികള്‍ കാബൂളിന്‍റെ രണ്ട് ഭാഗത്ത് നിന്നും കീഴ്പ്പെടുത്തിയെന്ന് അറിയുന്നത്. ആ സമയത്ത് ഒരു പ്രതിരോധം നടത്തിയാല്‍  50 ലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തെ അവര്‍ തകര്‍ത്തു കളയുമെന്ന് ഭയപ്പെട്ടിരുന്നു. ജനങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നാശനഷ്ടങ്ങളും ഭീമമായിരിക്കും. ഈ സമയത്താണ് കൊട്ടരാത്തിലുള്ള എല്ലാവരോടും രക്ഷപ്പെടാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. അത് വളരെ സങ്കടകരമായ നിമിഷം ആയിരുന്നു -  അഷ്‌റഫ് ഗനി പറഞ്ഞു. 

രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷെ എങ്ങോട്ട് ആണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ മാത്രമാണ് ഇന്നലെ വരെ തന്‍റെതായിരുന്ന ഒരു നാട്ടില്‍ നിന്നും താന്‍ രക്ഷപ്പെടുകയാണെന്ന സത്യം മനസിലായത്. രാജ്യം വിട്ടപ്പോള്‍ താന്‍ കുറെ പണം കൊണ്ടു പോയി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു. ബിബിസി റേഡിയോ 4ന്‍റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ആക്രണം അഴിച്ചു വിട്ട സമയത്ത് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലിഹടക്കം അദ്ദേഹത്തിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. അഷറഫ് ഗനി രാജ്യം വിട്ടതാണ് താലിബാന് അനായാസം രാജ്യം കീഴടക്കാൻ സൗകര്യമൊരുക്കിയതെന്നും വിമർശനമുയർന്നിരുന്നു. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ യു എ ഇയിലാണ് അഷ്‌റഫ് ഗനി അഭയം പ്രാപിച്ചിരിക്കുന്നത്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More