അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ഒരു കോടി രൂപ പിഴയും തടവും; പുതിയ നിയമവുമായി യു എ ഇ

ദുബായ്: പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ സൈബര്‍ നിയമവുമായി യു എ ഇ. ഈ നിയമം അനുസരിച്ച് അനുവാദമില്ലാതെ പൊതുസ്ഥലത്ത് വെച്ച് ഒരാളുടെ ഫോട്ടോ എടുത്താല്‍ ഒരു കോടി രൂപ പിഴയോ ആറ് മാസം തടവോ  ലഭിക്കും. 2022 ജനുവരി രണ്ട് മുതലാണ് നിയമം പ്രബല്യത്തില്‍ വരിക. അതോടൊപ്പം, നിയമം അനുസരിച്ച് ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യം, സയൻസ് മേഖലകളിലെ ഡാറ്റാ സിസ്റ്റങ്ങൾ എന്നിവക്ക് കേടുപാടുകൾ വരുത്തുന്നവര്‍ക്കും കടുത്ത ശിക്ഷകൾ ലഭിക്കും.

2021- ലെ ഫെഡറൽ നിയമം, സൈബർ ക്രൈം നിയമം, ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമം എന്നീ നിയമങ്ങളില്‍ ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ  ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡാറ്റാബേസുകളും സംരക്ഷിക്കൽ, തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വാർത്തകളുടെ വ്യാപനം ചെറുക്കുക, ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കമ്മ്യൂണിറ്റി സംരക്ഷണം വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളും പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് യു എ ഇ ക്ക് പുറത്തുള്ള ആളുകളോ വെബ് പ്ലാറ്റ്‌ഫോമുകളോ ആണെങ്കില്‍പ്പോലും നടപടികള്‍ സ്വീകരിക്കുന്നതിന് സൈബര്‍ ക്രൈം നിയമത്തിലെ പുതിയ ഭേദഗതികള്‍ക്ക് സാധിക്കും.

Contact the author

International Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More