ഒമൈക്രോണ്‍: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിക്കും. രാത്രി 10 മണിക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ മുന്‍‌തൂക്കം നല്‍കുന്നത്.

നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഒമൈക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.  

പുതുവത്സര പിറവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം ആയി. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ഇതും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More