വിലക്കുകള്‍ ലംഘിച്ച് പ്രിയങ്കാ ഗാന്ധിക്കുപിന്നില്‍ അണിനിരന്ന് പെണ്‍പട

ഉത്തര്‍പ്രദേശില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ അണിനിരത്തി ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. ഒമൈക്രോണ്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം റാലിക്ക് അനുമതി നിഷേധിച്ചെങ്കിലും 'ലഡ്കി ഹൂ ലഡ് സക്തീ ഹു' ( ഞങ്ങള്‍ പെണ്‍കുട്ടികളാണ്. പോരാടുക തന്നെ ചെയ്യും) എന്ന മുദ്രാവാക്യം മുഴക്കി ലക്‌നൗവിലും ത്സാന്‍സിയിലും പ്രിയങ്കാ ഗാന്ധി നയിച്ച റാലിയിലേക്കാണ് അപ്രതീക്ഷിതമായി പെണ്‍കുട്ടികള്‍ ഒഴുകിയെത്തിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ പങ്കുവെച്ച വീഡിയോയില്‍ ശക്തമായ സ്ത്രീസാന്നിദ്ധ്യം കാണാം. സ്ത്രീകള്‍ക്കിടയിലും യുവ വോട്ടര്‍മാര്‍ക്കിടയിലും പ്രിയങ്കാ ഗാന്ധിയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് റാലികളെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

പെണ്‍കുട്ടികള്‍ ഇനി അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. അനീതിക്കെതിരെ അവരുടെ ശബ്ദമുയരും. പോരാടുമെന്ന പ്രിയങ്കയുടെ വാക്കുകള്‍ ആരവങ്ങളോടെയാണ് ജനാവലി എതിരേറ്റത്. ഹത്രാസ്, ഉന്നാവോ കൂട്ടബലാത്സംഗക്കേസുകളുണ്ടായപ്പോളും കര്‍ഷക സമരം ആളിക്കത്തിയപ്പോഴും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയമായ ഇടപെടലുകള്‍ ഫലം കാണുന്നുവെന്ന സൂചനയാണിത്. സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതല വഹിക്കുന്ന പ്രിയങ്കയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കുമുന്‍പുതന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. യോഗിയുടെ ഭരണത്തിനുകീഴില്‍ നടന്ന സ്ത്രീപീഡന-കൊലപാതക സംഭവങ്ങളും സംസ്ഥാനത്തെ തൊഴിലില്ലായ്മയും ദാരിദ്രവും എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രിയങ്കയുടെ പ്രചരണങ്ങളെല്ലാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രിയങ്കാ ഗാന്ധി ഉയര്‍ത്തിയ സ്ത്രീപക്ഷ പ്രഖ്യാപനങ്ങളില്‍ യോഗി സര്‍ക്കാരിന് അടിതെറ്റുന്ന കാഴ്ച്ചയാണ് കഴിഞ്ഞ വാരം കണ്ടത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികള്‍ കഴിഞ്ഞ ദിവസം യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനേക്കാള്‍ വലിയ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നരേന്ദ്രമോദി നടത്തിയത്. 16 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരം കോടി നിക്ഷേപിക്കുമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം.

അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ശക്തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുറത്തുവന്ന അഭിപ്രായസര്‍വ്വേകളൊന്നും കോണ്‍ഗ്രസിന് ചെറിയ മേല്‍ക്കൈ പോലും പ്രവചിക്കുന്നില്ലെങ്കിലും നിര്‍ണായക ശക്തിയായി പാര്‍ട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രിയങ്കയും കോണ്‍ഗ്രസും.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More