ഫാറൂഖിയെ തടയുമെന്ന് ബിജെപി; പരിപാടി അവതരിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

മുനവ്വര്‍ ഫറൂഖി പരിപാടി അവതരിപ്പിക്കാന്‍ വന്നാല്‍ അതിനെ ഹിന്ദു സമൂഹം പ്രതിരോധിക്കണെന്ന് തെലങ്കാന ബിജെപി പ്രസിഡന്റ് ബന്ദി സഞ്ജയ്. രാമായണത്തെയും മഹാഭാരതത്തെയും പരിഹസിച്ച വിഡ്ഢിയായ അയാളുടെ പരിപാടി മറ്റ് സംസ്ഥാനങ്ങളെല്ലാം നിരോധിച്ചെങ്കില്‍ ഒരു യഥാര്‍ത്ഥ ഹിന്ദു എന്ന് അവകാശപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ മകന്‍ അയാളെ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. അതിനെതിരെ യുവാക്കള്‍ സംഘടിക്കണം എന്നാണ് ബന്ദിയുടെ ആഹ്വാനം. നേരത്തെ ബിജെപി എംപി അരവിന്ദും ഫാറൂഖിയുടെ പരിപാടി തടസപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജനുവരി 9-നാണ് ഹൈദരാബാദില്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വേദി സംബന്ധിച്ച വിശദാംശങ്ങളൊന്നും സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഫാറൂഖിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെയും മകനെയുമാണ് കുറ്റപ്പെടുത്തുന്നത്. 'നിങ്ങളുടെ മകന്‍ ഒരു നിരീശ്വരവാദിയാണ്. നിങ്ങളുടെ മന്ത്രിസഭയിലെ എല്ലാവരും നിരീശ്വരവാദികളാണ്. അതുകൊണ്ടാണ് ഹിന്ദു സമൂഹവും അവരുടെ ദൈവങ്ങളും സംസ്ഥാനത്ത് ഇത്രമാത്രം അപമാനിക്കപ്പെടുന്നത്- ബന്ദി സഞ്ജയ് ആരോപിച്ചു. 

മുനവ്വറിന്റെ പരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി ബിജെപി എം എല്‍ എ രാജാസിംഗ് ഡിജിപിക്ക് കത്തയച്ചിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പൊതുവേ സമാധാനപരമായി പോകുന്ന ഹൈദരാബാദില്‍ ഹിന്ദുസമൂഹം തെരുവിലിറങ്ങുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തില്‍ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. നേരത്തെ, കര്‍ണാടക സര്‍ക്കാര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ മകനും ടി ആര്‍  എസ് പ്രസിഡന്റുമായ കെ ടി രാമറാവു രംഗത്തെത്തിയിരുന്നു. നമ്മുടെ നഗരത്തില്‍ ആര്‍ക്കും വന്ന് ജനാധിപത്യപരമായി സംഘടിക്കാം, പരിപാടികള്‍ അവതരിപ്പിക്കാം. മുനവ്വര്‍ ഫാറൂഖി ആയാലും കുനാല്‍ കമ്രയായാലും അവരോട് രാഷ്ട്രീയമായി വിയോജിപ്പുണ്ട് എന്ന കാരണത്താല്‍ പരിപാടികള്‍ റദ്ദാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്നായിരുന്നു രാമറാവു പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഫാറൂഖിയുടെ പരിപാടികള്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. സമീപകാലത്ത് നിരവധി ഷോകള്‍ അദ്ദേഹത്തിന് റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്. ഒടുവില്‍ മനം മടുത്ത് ഇനി പരിപാടി അവതരിപ്പിക്കാന്‍തന്നെ ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന് വേദിയൊരുക്കി. തുടര്‍ന്നാണ് മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന നേതാക്കളും രാഷ്ട്രീയപാര്‍ട്ടികളും ഫാറൂഖിക്ക് കൂടുതല്‍ പിന്തുണ നല്‍കി പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം തുടങ്ങിയത്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More