കപിലിന്റെ ചെകുത്താന്മാര്‍ ലോകകപ്പ് നേടിയ കഥപറയുന്ന '83'യുടെ നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: രണ്‍വീര്‍ സിംഗ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം '83'ക്ക് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ കപീല്‍ ദേവിന്‍റെ നേതൃത്വത്തില്‍ 1983-ല്‍ ഇന്ത്യ നേടിയ ലോക കപ്പ് കിരീടത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 24- ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കബീർ ഖാനാണ് 83 സംവിധാനം ചെയ്തിരിക്കുന്നത്. അസീം മിശ്രയാണ് ഛായാഗ്രാഹണം. ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമിയായി എത്തുന്നത് ദീപികാ പദുക്കോണാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച 83-യിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു. '83' എന്ന ചിത്രത്തെക്കുറിച്ചും അതോടൊപ്പം ആദ്യ കാലങ്ങളില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെ കുറിച്ചും കപീല്‍ ദേവ് സംസാരിക്കുന്നതിന്‍റെ വീഡിയോ വൈറല്‍ ആയിരുന്നു. "ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിന് ശേഷം ഞാൻ വളരെ വികാരാധീനനാണ്, പക്ഷേ സിനിമ കാണാൻ ഡിസംബർ 24 വരെ കാത്തിരിക്കാം. അത് റിലീസ് ചെയ്യുന്നത് വരെ എനിക്ക് ഒന്നും പറയാൻ കഴിയില്ല എന്നാണ് കപിൽ ദേവ് പറഞ്ഞത്. 24-ാം വയസ്സിൽ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് ക്യാപ്റ്റനെന്ന റെക്കോർഡ് കപിൽ ദേവിന് ഇപ്പോഴും സ്വന്തമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവര്‍ ചേര്‍ന്നാണ് '83' നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെ എ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാമേശ്വര്‍ എസ് ഭഗത് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More