ഹോണ്‍ മുഴക്കുന്നത് നമ്മുടെ ഡ്രൈവിങ്ങ് സംസ്‌കാരത്തിന്റെ പോരായ്മയാണെന്ന്‌ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

നമ്മുടെ ഡ്രൈവിങ്ങ് സംസ്‌കാരത്തിന്റെ പോരായ്മയാണ് നിരത്തുകളില്‍ മുഴങ്ങി കേള്‍ക്കുന്ന ഹോണ്‍ ശബ്ദമെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും മറ്റ് വാഹനങ്ങള്‍ ഗുരുതരമായ തെറ്റുവരുത്തിയാല്‍ ചീത്ത വിളിക്കുന്നതിന് പകരമായി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഹോണ്‍. ഹോണ്‍ എപ്പോള്‍ അടിക്കണം, ഏതൊക്കെ സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല, ഹോണ്‍ ഉപയോഗിക്കുന്നതിലെ മര്യാദകള്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും യാതൊരു നിര്‍ദേശവും പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഹോണ്‍ മുഴക്കുന്നത് ഒരു മോശം പ്രവണതയാണെന്ന ബോധവത്കരണം ചെറുപ്പം മുതല്‍ ലഭിക്കാത്തതാണ് നമ്മുടെ പോരായ്മയെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ആദ്യമായി ഒരു വാഹനത്തിനുള്ളില്‍ കയറുന്ന കുഞ്ഞിനെപോലും ആനന്ദിപ്പിക്കാന്‍ നമ്മള്‍ ചെയ്യുന്ന കാര്യമാണ് ഹോണ്‍ മുഴക്കുകയെന്നത്. പിന്നീട് അവരെക്കൊണ്ടും അങ്ങനെ ചെയ്യിക്കും. കുഞ്ഞുനാളില്‍ ശീലിക്കുന്ന ഹോണടി മുതിര്‍ന്ന് കഴിയുമ്പോഴും തുടരുകയും പിന്നീട് അത് സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെറിയ വാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി വലിയ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്ന ചില ബസുകളും നമ്മുടെ നിരത്തുകളിലുണ്ട്. ഇത് തീര്‍ത്തും സാഡിസമാണ്. ഹോണിന്റെ ഉപയോഗം എന്നല്ല, നിരത്തുകളില്‍ വരച്ചിട്ടുള്ള വരകളുടെ ഉപയോഗം സംബന്ധിച്ച് പോലും നമ്മള്‍ അജ്ഞരാണ്. ഇതുപൊലെ തന്നെയുള്ള മറ്റൊരു പ്രശ്‌നമാണ് ലൈറ്റുകളുടെ ഉപയോഗവും. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഹെഡ്‌ലൈറ്റ് ലോ ബീം മോഡിലാണ് വാഹനമോടിക്കാറുള്ളത്. ഹൈ ബീമിന്‍റെ ഉപയോഗം മറ്റുള്ളവര്‍ക്ക് എന്തേങ്കിലും അലേര്‍ട്ട് നല്‍കാന്‍ മാത്രമാണെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 11 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 15 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 16 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More