മരിച്ചെന്നുകരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു; 12 വര്‍ഷങ്ങള്‍ക്കുശേഷം പാക് ജയിലില്‍ നിന്ന് കത്തെഴുതി യുവാവ്

പന്ത്രണ്ട് വര്‍ഷം മുന്‍പ് ബിഹാറിലെ ബക്‌സര്‍ ജില്ലയില്‍ നിന്ന് കാണാതായ യുവാവ് പാക്കിസ്ഥാനിലെ ജയിലില്‍. കാണാതായി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനിലെ ജയിലില്‍ നിന്ന് വന്ന കത്ത് വീട്ടുകാരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. യുവാവ് ജീവനോടെയുണ്ടെന്ന് അറിഞ്ഞ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.  

ഖിലാഫത്ത്പൂര്‍ സ്വദേശിയായ ഛവ്വിയെ കാണാതാവുമ്പോള്‍ പതിനെട്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മാനസികമായി വളരെയധികം പ്രയാസങ്ങളനുഭവിച്ച കുട്ടിയായിരുന്നു ഛവിയെന്ന്  വീട്ടുകാര്‍ പറയുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം ഒരുപാട്  അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നിട്ടും ഛവ്വി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചില്ല. എങ്കിലും വീട്ടുകാര്‍ വളരെ പ്രതീക്ഷയോടെ തന്നെ കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഛവ്വി മടങ്ങിവരാതായപ്പോള്‍ അയാള്‍ മരിച്ചിരിക്കാമെന്ന് വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഖിലാഫത്ത്പൂര്‍ സ്വദേശിയാണെന്നും താന്‍ ഇന്ത്യക്കാരനാണെന്നും വ്യക്തമാക്കി പാക്കിസ്ഥാനിലെ ജയിലില്‍ നിന്ന് ഛവ്വി എഴുതിയ കത്ത് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. പിന്നീട് പൊലീസ് കുടുംബത്തെ കണ്ടെത്തി കത്തിന്റെ വിവരം പറയുകയായിരുന്നു. ബിഹാറിലെ വീട്ടില്‍ നിന്നും കാണാതായ ഛവ്വി എങ്ങനെയാണ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയതെന്ന് വ്യക്തമല്ല. സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നും കത്തില്‍ പാക്കിസ്ഥാനില്‍ എവിടെയാണെന്ന് കൃത്യമായി പറയുന്നില്ലെന്നും പൊലീസ് പറയുന്നു. വിദേശത്ത് ജയിലില്‍ കഴിയുന്ന യുവാവിനെ പാക് ജയിലില്‍ നിന്ന് എത്രയും പെട്ടെന്ന് മോചിപ്പിക്കാനുളള നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 6 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More