രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി: ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം നൂറുകടന്നെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 113 പേര്‍ നിലവില്‍ ഒമിക്രോണ്‍ ബാധിതരാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അനാവശ്യമായ യാത്രകളും ഒത്തുകൂടലുകളും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. എങ്കിലും ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 

ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. രാജ്യത്ത് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം രോഗബാധ കൂടാന്‍ സാധ്യതയുളളതിനാല്‍ പൊതു ഇടങ്ങളില്‍  പരമാവധി  ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആവശ്യപ്പെട്ടു. കേരളത്തിലെയും മണിപ്പൂരിലെയുമടക്കം രാജ്യത്തെ 24 ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട്, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലും മിസോറാമിലെ ഖൗസാള്‍, സെര്‍ച്ചിപ്പ്, ചമ്പായി, മമിത്, ഹ്നാഗ്തിയാല്‍, ലുങ്‌ലെയ്, ഐസ്വാള്‍, ലാങ്ടായ് എന്നീ ജില്ലകളിലുമാണ്  അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുളളത്. ജനങ്ങള്‍ ഒമിക്രോണിനെ സാധാരണയായി കണ്ട് തളളിക്കളയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പുതിയ വകഭേദം വളരെ പെട്ടന്ന് സമൂഹവ്യാപനമുണ്ടാക്കാന്‍ ശേഷിയുളളതാണെന്നും ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More