'തമിഴ് തായ് വാഴ്ത്തി'നെ സംസ്ഥാന ഗാനമാക്കി എം കെ സ്റ്റാലിന്‍

ചെന്നൈ: 'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ് തായ് വാഴ്ത്ത് ഒരു ഭക്തിഗാനം മാത്രമാണെന്നും ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്നും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് തമിഴ് തായ് വാഴ്ത്ത് സംസ്ഥാന ഗാനമാക്കാനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലുമെല്ലാം ഇനിമുതല്‍ സംസ്ഥാന ഗാനം ആലപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

55 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ഗാനം ആലപിക്കുന്ന സമയം ഭിന്നശേഷിക്കാരൊഴികെ എല്ലാവരും ബഹുമാനസൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.  2018-ല്‍ കാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമികള്‍ തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസ് അടുത്തിടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. തമിഴ് തായ് വാഴ്ത്ത് പാട്ട് ഒരു ഭക്തിഗാനമാണ് അല്ലാതെ ദേശീയ ഗാനമല്ല. അതിനാല്‍ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കേണ്ടതില്ലെന്നാണ് അന്ന് ജസ്റ്റിസ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 13 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More