തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാഷ്ട്രീയ പാര്‍ട്ടികള്‍ എന്റെ ചിത്രം ഉപയോഗിക്കരുത് -രാകേഷ് ടികായത്

ഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ഭാരതിയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്‍റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും രാകേഷ് ടികായത്ത് പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ടു നിന്ന സമരത്തിന് ശേഷം നാട്ടിലെത്തി മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ഗാസിപ്പൂർ അതിർത്തിയിലാണ് രാകേഷ് സമരം നയിച്ചിരുന്നത്. കര്‍ഷക സമരത്തെ ദേശിയ തലത്തിലേക്ക് കൊണ്ട് വരുന്നതിന് രാകേഷ് ടികായത് വഹിച്ച പങ്ക് നിര്‍ണായകമാണ്. 

2007-ൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്ഥിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു ടികായത്. 2014-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. പ്രമുഖ കർഷക നേതാവും ബി.കെ.യു സഹസ്ഥാപകനുമായ അന്തരിച്ച മഹേന്ദ്ര സിങ് ടികായത്തിന്‍റെ മകനാണ് രാകേഷ് ടികായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം സെപ്തംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങൾ കടുത്ത കർഷക പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്രസർക്കാര്‍ പിൻവലിച്ചത്. നിയമം പിന്‍വലിക്കാമെന്നും കര്‍ഷകര്‍ പിരിഞ്ഞ് പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും രാകേഷ് ടികായതിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ അതിനെ മുഖവിലക്കെടുത്തില്ല. പ്രധാനമന്ത്രിയുടെ വാക്കുകളെ തങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്നും പുതിയ ബില്‍ പാര്‍ലമെന്റില്‍ അവസ്തരിപ്പിച്ച് വിവാദനിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ പിരിഞ്ഞ് പോകുകയുള്ളൂ എന്നുമായിരുന്നു രാകേഷ് ടികായത്ത് പറഞ്ഞത്.

സമരത്തിന്‍റെ ആദ്യ നാളുകളില്‍ ടികായത്ത് അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് സമരം നടത്തുന്നത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. അതിന് വേണ്ടത്ര പ്രചാരണം ലഭിക്കാതെ വന്നതോടെ കര്‍ഷകരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്നും പാക്കിസ്ഥാന് വേണ്ടി സമരം ചെയ്യുന്നവരെന്നും മുദ്രകുത്തുകയുണ്ടായി. വിവാദ പൊലീസ് നടപടികളിലൂടെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാനും ശ്രമം നടന്നു.

കൊവിഡ് രൂക്ഷമായതോടെ അതിര്‍ത്തികളില്‍ തമ്പടിച്ച് സമരം ചെയ്യുക എന്നത് അതീവ ദുഷ്കരമായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കര്‍ഷക കരുത്തിന് മുന്‍പില്‍ നേതൃപരമായ പങ്ക് വഹിച്ചാണ് രാകേഷ് ടികായത് ആഗോള ശ്രദ്ധ പിടിച്ച് പറ്റിയത്. ബിജെപി എം പിയുടെ മകന്‍റെ നേതൃത്വത്തില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്നപ്പോള്‍ പോലും സംഭവത്തെ മറ്റ് രാഷ്ടീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാതെ നോക്കിയതില്‍ പോലും ഒരു നേതാവെന്ന നിലയില്‍ രാകേഷ് ടികായത് പുലര്‍ത്തിയ സൂക്ഷ്മത എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More