കുട്ടിക്കടത്ത്: പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം- ഡോ ആസാദ്‌

കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ വിമര്‍ശനവുമായി ഡോ ആസാദ്. കുട്ടിക്കടത്ത് അഥവാ മനുഷ്യക്കടത്ത് എന്ന കൊടുംകുറ്റം തേച്ചു മായ്ച്ചു കളയുകയാണ് സര്‍ക്കാര്‍. അനുപമയ്ക്കു കുഞ്ഞിനെ കിട്ടിയില്ലേ എന്ന കാരുണ്യം നിറഞ്ഞ ചോദ്യം, ആ കുഞ്ഞിനെ തട്ടിയെടുത്ത് കൈമാറ്റം ചെയ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുറ്റകൃത്യത്തെ മറച്ചു പിടിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കുട്ടിക്കടത്ത് അഥവാ മനുഷ്യക്കടത്ത് എന്ന കൊടുംകുറ്റം തേച്ചു മായ്ച്ചു കളയുകയാണ് സര്‍ക്കാര്‍. അനുപമയ്ക്കു കുഞ്ഞിനെ കിട്ടിയില്ലേ എന്ന കാരുണ്യം നിറഞ്ഞ ചോദ്യം, ആ കുഞ്ഞിനെ തട്ടിയെടുത്ത് കൈമാറ്റം ചെയ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുറ്റകൃത്യത്തെ മറച്ചു പിടിക്കുകയാണ്.

കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍ ഒരു വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു എന്നതു നേര്. അത് അനുപമയ്ക്കോ മാധ്യമങ്ങള്‍ക്കോ മുന്നില്‍ തുറക്കാന്‍ ഞങ്ങള്‍ക്കു സമ്മതമല്ല.  അതില്‍ എന്തു നടപടി സ്വീകരിച്ചു എന്നും ചോദിക്കരുത്. അതു ചോദിക്കാന്‍ നിങ്ങളാരാണ്? ഞങ്ങള്‍ തോന്നിയതു പോലെ ചെയ്യും. നിങ്ങള്‍ പോയ് പണി നോക്ക്. - ഇതാണ് സര്‍ക്കാറിന്റെ നിലപാട്.

ദത്തു നല്‍കാന്‍ ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കാനാവില്ല. ലൈസന്‍സ് ഇല്ല എന്ന കാര്യം മറച്ചുവെച്ച് ദീര്‍ഘകാലം കബളിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും പ്രശ്നമല്ല! അതിന്റെ ചട്ടങ്ങളെല്ലാം ലംഘിച്ചിരിക്കുന്നു ശിശുക്ഷേമ സമിതിയും സി ഡബ്ലിയു സിയും. കുട്ടിക്കടത്തില്‍ ഏതുതരം കച്ചവടമാണ് നടന്നതെന്നും എത്ര ലക്ഷത്തിന്റെ വ്യാപാരമാണ് നടന്നതെന്നും അന്വേഷണത്തിലേ തെളിയൂ. ലോകത്തിലെ കൊടും കുറ്റങ്ങളില്‍ ഒന്നായ കുട്ടിക്കടത്ത് അഥവാ മനുഷ്യക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഒരു സമിതിയാണ്. അതുകൊണ്ട് ഒരന്വേഷണവും നടക്കാനിടയില്ല. ഒരു സത്യവും പുറത്തു വരില്ല. ലൈസന്‍സിന്റെ കോപ്പിയോ അന്വേഷണ റിപ്പോര്‍ട്ടോ പുറംലോകം കാണില്ല.

കുഞ്ഞുങ്ങളെ വില്‍ക്കുന്ന സര്‍ക്കാര്‍ എന്ന വിശേഷണം ഈ സര്‍ക്കാറിന് അലങ്കാരവും ഐശ്വര്യവുമാവുകയാണ്! കുഞ്ഞുങ്ങളുള്ളവര്‍ സൂക്ഷിപ്പിന്‍ എന്നേ സാധാരണ മനുഷ്യര്‍ക്ക് പറയാനാവൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More