ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മേധാ പട്ക്കര്‍

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്ക്കര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നീതിക്കായുളള പോരാട്ടത്തില്‍ അനുപമയ്‌ക്കൊപ്പമുണ്ടെന്നും മേധാ പട്ക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയും അജിത്തുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷമായിരുന്നു മേധാ പട്ക്കറുടെ പ്രതികരണം. 

കുഞ്ഞിനെ താന്‍ അന്വേഷിക്കുന്നതറിഞ്ഞിട്ടും അധികാരികള്‍ ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും പൊലീസും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സിപിഎം നേതാക്കളുമെല്ലാം തന്റെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്നെന്നും അനുപമ മേധാ പട്ക്കറോട് പറഞ്ഞു. തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും അവരെല്ലാം സുരക്ഷിതരായിരിക്കുകയാണെന്നും അനുപമ വിശദീകരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 24-നാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ഡി എന്‍ എ ഫലം അനുകൂലമായതിന് പിന്നാലെ കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 15 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 18 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More