ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്ഫോടനം

ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്ഫോടനം. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ലാപ്ടോപ് ബാഗില്‍ നിന്നാണ് സ്ഫോടനം നടന്നിരിക്കുന്നത്. ചെറിയ സ്ഫോടനമാണ് ഉണ്ടായത്. കോടതി നടപടികള്‍ക്കിടയിലാണ് സംഭവം നടന്നത്. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ്‌ സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന് മുന്‍പും രോഹിണി കോടതിയില്‍ അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘത്തലവന്‍ ഉള്‍പ്പെടെ 3 പേര്‍ കോടതിക്കുള്ളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് നടന്നത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ടില്ലു ഗ്യാങ്ങിന്‍റെ ഭാഗമായ അക്രമികള്‍ തമ്മില്‍ കാലങ്ങളായുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More