സമരം തുടരുന്ന പി ജി ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും - മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സമരം തുടരുന്ന പി ജി ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് കാലത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന രീതിയിലുള്ള സമരത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറിയിരുന്നുവെന്നും ആരോഗ്യ മന്തി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്‍റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍ എ ജെ ആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു വിഭാഗം പ്രതിഷേധക്കാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പകര്‍ച്ചവ്യാധി പ്രതിരോധ നിയമം ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More