അപകടത്തില്‍പെട്ടത് വ്യോമസേനയുടെ ഏറ്റവും അത്യന്താധുനികമായ ഹെലികോപ്റ്റര്‍!

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച MI 17V5 ഹെലികോപ്റ്ററാണ് ഇന്ന് ഉച്ചയ്ക്ക് തമിഴ്‌നാട്ടിലെ കൂനൂരില്‍ തകര്‍ന്നുവീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക ഹെലികോപ്റ്ററായാണ് എംഐ-17 വി-5 അറിയപ്പെടുന്നത്. റഷ്യന്‍ ആയുധ വിതരണക്കാരായ റോസോബോറോനെക്സ്പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്. 

സൈനിക വിന്യാസം, ആയുധ ഗതാഗതം, അഗ്നി ശമന സഹായം, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ ഹെലിക്കോപ്റ്റര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവുംപുതിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്ററുകളിലൊന്നായാണ് MI 17V5 യെ കണക്കാക്കുന്നത്. റഷ്യ 2008-ലാണ് 80 MI 17V5 ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന കരാര്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കുന്നത്. 2013-ഓടെ എല്ലാ ഹെലിക്കോപ്റ്ററുകളും ഇന്ത്യയിലെത്തിച്ചു.

മരുഭൂമിയിലും സമുദ്രത്തിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമെല്ലാം ഏത് പ്രതികൂല സാഹചര്യത്തിലും പറക്കാന്‍ കഴിയുന്ന ഹെലിക്കോപ്റ്ററാണിത്. സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിംഗ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച് ലൈറ്റ്, എമര്‍ജന്‍സി ഫ്‌ളോട്ടേഷന്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ MI 17V5 ഹെലിക്കോപ്റ്ററിലുണ്ട്. 13000 കിലോഗ്രാം ആണ് പരമാവധി ടേക്ക് ഓഫ് വെയ്റ്റ്. മള്‍ട്ടി ഫംഗ്ഷന്‍ ഡിസ്‌പ്ലേകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഓണ്‍ബോര്‍ഡ് വെതര്‍ റഡാര്‍, ഓട്ടോപൈലറ്റ് സിസ്റ്റം തുടങ്ങിയവയും ഈ ഹെലിക്കോപ്റ്ററിന്റെ പ്രത്യേകതയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

S-8 റോക്കറ്റ്‌സ്, 23 mm മിസൈല്‍ ഗണ്‍, PKT മെഷീന്‍ ഗണ്‍, AKM സബ് മറൈന്‍ ഗണ്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ ഈ ഹെലിക്കോപ്റ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുണ്ടാകാതിരിക്കാനായി ഇന്ധന ടാങ്കുകളില്‍ ഫോം പോളിയുറെത്തൈന്‍ നിറച്ചിട്ടുണ്ട്. എഞ്ചിന്‍ എക്‌സ്‌ഹോസ്റ്റ് ഇന്‍ഫ്രാറെഡ് സപ്രസറുകള്‍, ഒരു ഫ്‌ളെയര്‍ ഡിസ്‌പെന്‍സര്‍, ജാമ്മര്‍ എന്നിവയും ഹെലിക്കോപ്റ്ററിലുണ്ട്. MI 17V5 ഹെലിക്കോപ്റ്ററിന്‍രെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റാണ്. 6000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും.

തന്ത്രപ്രധാന നീക്കങ്ങള്‍ക്കും എയര്‍ ഡ്രോപുകള്‍ക്കും ഉപയോഗിക്കുന്ന ഈ റഷ്യന്‍ നിര്‍മിത ഹെലിക്കോപ്ടര്‍ പക്ഷെ, മൂന്നു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അപകടത്തില്‍പെടുന്നത്. 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റര്‍ തര്‍ന്നുവീണിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More