ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് - രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകള്‍ കൂടിവരുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെന്നും അഭ്യന്തര വകുപ്പിന്‍റെ ഭാഗത്ത് നിന്നും വരുന്ന വീഴ്ചയാണ് ഇത്തരം കാര്യങ്ങള്‍ കൂടി വരുന്നതിന് കാരണമെന്നും രമേശ്‌ ചെന്നിത്തല അഭിപ്രയാപ്പെട്ടു. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഇക്കാര്യത്തിൽ പൊലീസും എക്സൈസും ഒത്തുകളിക്കുന്നതു കൊണ്ടാണ് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണ്. ഇതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതു. സംസ്ഥാന സര്‍ക്കാരിന്‍റെ ജാഗ്രതക്കുറവാണ് ഇതിന് കാരണം. ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഇക്കാര്യത്തിൽ പൊലീസും എക്സൈസും ഒത്തുകളിക്കുന്നതുകൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല.

കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിന്‍റെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പലേടത്തും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികള്‍ ഇത്തരം അധോലാക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നു.

കഴിഞ്ഞ അഞ്ചരവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ഇത്. പൊലീസിനെ ക്രിമിനല്‍വത്ക്കരിക്കുകയും പാര്‍ശ്വവര്‍ത്തികളാക്കി മാറ്റുകയും ചെയ്തതിന്‍റെ പരിണിതഫലമാണിവ. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ഇനിയെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Dek 1 day ago
Social Post

ഭരണഘടനയെ തകര്‍ക്കാന്‍നോക്കുന്ന സംഘപരിവാറിനുളള പരസ്യ പിന്തുണയാണ് സജി ചെറിയാന്റെ പരാമര്‍ശം- വി ടി ബല്‍റാം

More
More
Web Desk 1 day ago
Social Post

പിണറായി വിജയൻ "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്- കെ സുധാകരന്‍

More
More
Web Desk 3 days ago
Social Post

രാഹുൽഗാന്ധി സുധാകരന്‍റെയും സതീശന്‍റെയും നിലവാരത്തില്‍ സംസാരിക്കരുത് - എം എ ബേബി

More
More
Web Desk 3 days ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

More
More
Web Desk 4 days ago
Social Post

ആവശ്യമാണ് പുതിയ സാംസ്കാരിക മുന്നേറ്റം- ഡോ. ആസാദ്

More
More
Web Desk 4 days ago
Social Post

സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ് - കെ സുധാകരന്‍

More
More