മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് ഉടുമ്പഞ്ചോല എംഎല്‍എ എം എം മണി. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് കെട്ടിയ ഡാമിന്റെ അകം കാലിയാണെന്നും വെറുതേ അതിനുമുകളില്‍ സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ലെന്നും എം എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഡാം അപകടാവസ്ഥയിലാണെന്ന് മനസിലാക്കാനായി ഇനിയും തുരന്ന് നോക്കുന്നത് മണ്ടത്തരമാണ്. വണ്ടിപ്പെരിയാറിനുമുന്നില്‍ ജലബോംബായി നില്‍ക്കുകയാണ് മുല്ലപ്പെരിയാര്‍. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുളളവര്‍ വെളളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെളളം കുടിക്കാതെയും മരിക്കും' എം എം മണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും രണ്ട് സര്‍ക്കാരുകളും ഒരുമിച്ച് നിന്ന് തീരുമാനമെടുത്താല്‍ തീരാവുന്ന പ്രശ്‌നമേ ഉളളു എന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നാണ് കേരളാ സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. ഡാമിലെ വെളളം അനുവദനീയമായ സംഭരണശേഷിയിലെത്തിക്കഴിഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More