മലബാറിലെ മുസ്ലീങ്ങളുടെ കയ്യില്‍ നിന്ന് കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് മുസ്ലീം ലീഗാണെന്ന് കെ എം ഷാജി

മലപ്പുറം: മലബാറിലെ മാപ്പിളകളുടെ കയ്യില്‍ കത്തിക്കുപകരം പേന വച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗെന്ന് മുന്‍ എംഎല്‍എഎയും ലീഗ് നേതാവുമായ കെ എം ഷാജി. നിങ്ങളുടെ കത്തി അറബിക്കടലിലേക്ക് വലിച്ചെറിയൂ എന്ന് പ്രസംഗിച്ചത് സി എച്ച് മുഹമ്മദ് കോയയാണ്. തകര്‍ന്നുപോയ ചരിത്രത്തെ പുനരാവിഷ്‌കരിച്ച് ഒരു വിഭാഗം ജനങ്ങളെ തീവ്രതയുടെ പാതയിലേക്ക് കൊണ്ടുവിടാന്‍ ആര് ശ്രമിച്ചാലും മുസ്ലീം ലീഗ് അവര്‍ക്കെതിരെ നില്‍ക്കുമെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലബാര്‍ സമരത്തില്‍ പോരാട്ടം നടത്തിയവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഒരു സമൂഹം പ്രതികരിക്കേണ്ടത് അതത് കാലഘട്ടത്തിന്റെ അറിവും വിദ്യാഭ്യാസവും വച്ചാണ്. 1921-ലെ ജനതക്ക് അങ്ങനെ പ്രതികരിക്കാനേ കഴിയൂ. ആ കഥകളില്‍ ആവേശം കൊളളുന്നവര്‍ ഒന്നോര്‍ക്കണം. മലബാര്‍ കലാപം തകര്‍ത്തുകളഞ്ഞ ഒരു വീഥിയില്‍ നിന്ന് ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു ചരിത്രമുണ്ട്. അന്ന് ആലി മുസലിയാര്‍ ഉള്‍പ്പെടെയുളളവര്‍ സമരത്തിനുമുന്നിലേക്ക് കുതിച്ചുപാഞ്ഞപ്പോള്‍ അരുതെന്ന് പറയാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുള്‍പ്പെടെയുളള മഹാന്മാര്‍ വന്നിട്ടുണ്ട്' കെ എം ഷാജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുപോലും രണ്ട് ധാരകളുണ്ടായിരുന്നു. ഗാന്ധിജിയുടെയും സുബാഷ് ചന്ദ്രബോസിന്റെയും. അവസാനം ജയിച്ചത് ഗാന്ധിജിയുടെ ക്ഷമയാണ്. സുബാഷ് ചന്ദ്രബോസിന്റെ വയലന്‍സല്ല. ഇന്ത്യ മാതൃകയാക്കേണ്ടത് ഗാന്ധിജിയെയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. മലബാര്‍ സമരത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സംഘപരിവാറും കേന്ദ്രസര്‍ക്കാരും തളളിപ്പറഞ്ഞതോടെയാണ് മലബാര്‍ കലാപം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. സംഘപരിവാറിന്റെ പ്രചരണത്തിനെതിരെ സി പി ഐ, സി പി ഐ എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More