'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

ഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് വനിതാ എംപിമാരോടൊപ്പമുളള ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. 'ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരു പറഞ്ഞു' എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം ശശി തരൂര്‍ പങ്കുവെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആറ് വനിതാ എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

പശ്ചിമബംഗാളില്‍ നിന്നുളള തൃണമൂല്‍ എംപിമാരായ മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംപി ജ്യോതിമണി സെണ്ണിമലെ, ഡിഎംകെ എംപി തമിഴാച്ചി തങ്കപാണ്ഡ്യന്‍, പഞ്ചാബില്‍ നിന്നുളള കോണ്‍ഗ്രസ് എംപിയും അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍,  മഹാരാഷ്ട്രയില്‍ നിന്നുളള എന്‍സിപി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലേ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്.

എന്നാല്‍ ചിത്രത്തിന് താഴെ ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചുകൊണ്ടുളള നിരവധി കമന്റുകളാണ് വന്നത്. ശശി തരൂര്‍ നടത്തിയത് സെക്‌സിറ്റ് ജോക്കാണ്, അശ്ലീലത നിറഞ്ഞ പോസ്റ്റാണിത്, സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നയാളാണ് അദ്ദേഹം തുടങ്ങി നിരവധി കമന്റുകളാണ് ശശി തരൂരിനെതിരെ വന്നത്. വിമര്‍ശനങ്ങള്‍ വന്നതിനുപിന്നാലെ ശശി തരൂര്‍ വിശദീകരണവുമായി രംഗത്തെത്തുകയും പോസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

'വനിതാ എംപിമാര്‍ മുന്‍കൈയ്യെടുത്താണ് ഫോട്ടോ എടുത്തത്. അവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോ ചിലയാളുകള്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ ജോലിസ്ഥലത്തുണ്ടായ സന്തോഷപ്രകടനമായിരുന്നു ആ ചിത്രം. അതിനാല്‍ അതില്‍ സന്തോഷിക്കുന്നു' എന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More