ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള ബില്‍ പാസാക്കി.  ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് ശബ്ദവോട്ടോടുകൂടിയാണ് ബില്‍ ഇരുസഭകളിലും പാസാക്കിയത്. മൂന്ന് പേജുളള ബില്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറാണ് അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടുകൂടി നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാകും. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ ഇനി അതിനെക്കുറിച്ച് ചര്‍ച്ച വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം ആരംഭിച്ചിരുന്നു. തുടര്‍ന്ന്  നിര്‍ത്തിവെച്ച സഭ 12 മണിക്കാണ് പുനരാരംഭിച്ചത്. തുടര്‍ന്നാണ് ബില്ല് പാസാക്കിയത്. ഏതു വിഷയത്തിലും കേന്ദ്രം ചര്‍ച്ചക്ക് തയാറാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം നല്‍കുമെന്നും രാവിലെ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 സെപ്റ്റംബറിലാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, കര്‍ഷകര്‍ അത് വിശ്വാസത്തിലെടുത്തിരുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കുകയും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു ലഭിക്കുകയും ചെയ്‌താല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുളളു എന്ന് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍ സമരരംഗത്തു തന്നെ തുടരുകയാണ്.  

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More