ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

പന്നിയിറച്ചി ആദ്യം നിഷിദ്ധമാക്കിയത് ജൂതരാണ് 

ഹലാൽ ഫൂഡ് വിവാദ കാലത്ത് ജൂതരുടെ കോഷർ ഫൂഡിനെക്കുറിച്ചറിയുന്നത് കൗതുകകരമായിരിക്കും. ഇസ്ലാമിനും ക്രിസ്ത്യാനിറ്റിക്കും മുമ്പുണ്ടായ മതമാണല്ലൊ ജൂതായിസം. ജൂത മതമാണ് ആദ്യമായി പന്നിയിറച്ചി നിഷിദ്ധമാക്കിയത്. ബൈബിൾ പഴയ നിയമത്തിൽ അക്കാര്യം പറയുന്നുണ്ട്. യേശുക്രിസ്തുവും ജന്മംകൊണ്ട് ജൂതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾക്ക് പന്നിയിറച്ചി നിഷിദ്ധമല്ല. ക്രിസ്തുവിന് ആറര നൂറ്റാണ്ടിന് ശേഷം വന്ന ഇസ്ലാം മതവും പന്നിയിറച്ചി നിഷിദ്ധമാക്കി. പന്നിയിറച്ചി മാത്രമല്ല ഒറ്റക്കുളമ്പുള്ള മൃഗങ്ങളുടെ മാംസം, ചിതമ്പലുകളും ചിറകുകളുമില്ലാത്ത മത്സ്യങ്ങൾ, കക്കയിറച്ചി, ചിപ്പികൾ, നത്തയ്ക്ക തുടങ്ങിയവയും ജൂതർക്ക് നിഷിദ്ധ ഭക്ഷണങ്ങളാണ്. ജൂതമത്തിലെ ഈ ഭക്ഷണ വിലക്കുകളെയാണ് പൊതുവെ കോഷർ ഫൂഡ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

അറുത്ത മൃഗങ്ങളുടെ മാംസമേ ജൂതവിശ്വാസികൾ ഭക്ഷിക്കൂ 

ജൂതർക്ക് മതപരമായ ഭക്ഷണ പ്രത്യേകതകൾ ഒരുപാടുണ്ട്. ജൂത പുരോഹിതൻ, ആചാരപ്രകാരം അറുത്ത മൃഗങ്ങളുടെ മാംസമേ ജൂത വിശ്വാസികൾ ഭക്ഷിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഇറച്ചിയുപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ 'കോഷർ ഫൂഡ്സ് ' എന്ന ബോർഡ് വെക്കുന്നു. ഈ ഹോട്ടലുകളിൽതന്നെ ഇറച്ചിയും പാലുൽപ്പന്നങ്ങളും ഒരുമിച്ചൊരിടത്ത് നിന്ന് ഭക്ഷിക്കാൻ പാടില്ല. 

എന്താണ് കോഷർ ഫുഡ്‌ ?

മാംസം മാത്രമല്ല മറ്റ് ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും ജൂത മതമൂല്യങ്ങൾ പ്രകാരമാണെന്ന് ജൂത റബ്ബിമാരുടെ സമിതി സർട്ടിഫൈ ചെയ്യുകയും കുപ്പിയിലും പായ്ക്കിലും പെട്ടിയിലും കോഷർ ഭക്ഷ്യവസ്തുക്കൾ (Kosher Food) എന്ന് മുദ്രണം ചെയ്യുകയും ചെയ്യുന്നു. കോഷർ എന്ന പദത്തിന്റെ അർത്ഥം clean, pure എന്നൊക്കെയാണ്. കാലക്രമേണ ജൂത പശ്ചാത്തലമില്ലാത്ത ഉൽപാദകരും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ സ്വീകാര്യതക്ക് പായ്ക്കുകളിൽ Kosher മുദ്ര പതിപ്പിക്കാൻ തുടങ്ങി. അമേരിക്കയിലെ പ്രീ പാക്ക്ഡ് ഭക്ഷ്യവസ്തുക്കളിൽ മുക്കാൽ ഭാഗവും കോഷർ മുദ്ര പതിപ്പിച്ചതാണത്രെ. ജൂതരുടെ ഈ ഭക്ഷണ പരിശുദ്ധി നിലപാട് ഇസ്രാഈലിലും അമരിക്കയിലും മാത്രമല്ല ജൂതർ അധിവസിക്കുന്ന മുസ്ലിം രാജ്യങ്ങളിലും സാധാരണമാണെന്നതിന്റെ തെളിവ് നവംബർ 24ന് വോയ്സ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇറാനിലെ കോഷർ ഭക്ഷണശാലകള്‍ 

ഇറാനിലെ ജൂത പുരോഹിതനായ യെഹുദ ജെറാമി ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടാം വാരം മുതൽ നവംബർ മൂന്നാം വാരം വരെ അമേരിക്കയിൽ സന്ദർശനത്തിലായിരുന്നു. പര്യടനക്കാലത്ത് വിർജീനിയയിലെ ഫെയർഫക്സിലെ ജൂതസമൂഹം നവംബർ 14ന് ജെറാമിക്ക് സ്വീകരണം  നൽകുകയുണ്ടായി. ഇറാനിലെ ജൂതരുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഹിബ്രു ഭാഷയിൽ മറുപടി നൽകവേ അദ്ദേഹം പറഞ്ഞത് ഇറാൻ സർക്കാർ രാജ്യത്തെ 20,000 ത്തോളം വരുന്ന ജൂതർക്ക് നൽകുന്ന ന്യൂനപക്ഷ പരിഗണനകളെകുറിച്ചായിരുന്നു. അതിൽ പ്രധാനമായും അദ്ദേഹം ഊന്നിയത് ടെഹ്റാനിൽ ആറും ഷിറാസ് നഗരത്തിലും ഇസ്ഫഹാൻ നഗരത്തിലും രണ്ട് വീതവും കോഷർ റസ്റ്ററന്റുകൾ നടത്താൻ സർക്കാർ നൽകിയ അനുമതിയെക്കുറിച്ചായിരുന്നു. ജൂതൻമാർക്ക് സ്കൂൾ നടത്താൻ അനുമതിയുണ്ടെന്നും ശാബ്ബത്ത് ദിവസമായ ശനിയാഴ്ചകളിൽ സ്കൂളിന് അവധി നൽകാൻ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്റെ (Mikreh) എന്ന പേരിലറിയപ്പെടുന്ന ജൂതരുടെ സ്നാനഘട്ട് പോലും ടെഹ്റാനിൽ പ്രവർത്തിക്കുന്നതായി ഇസ്രായേലിലെ പുരോഹിത പഠനത്തിന് ശേഷം ഇറാനിൽ റബ്ബിയായി എത്തിയ ജെറാമി അറിയിക്കുകയുണ്ടായി. 99.38 % മുസ്ലിംകളുള്ള ഇറാനിലെ മറ്റ് ന്യൂനപക്ഷങ്ങൾ ക്രിസ്ത്യാനികളും സൊരാഷ്ട്രരുമാണ്. 

ലോകത്ത് രക്തശുദ്ധി അവകാശപ്പെടുന്ന ജൂതരും ഭാഗിക ജൂതരുമടക്കം 2.3 കോടി ജൂതരാണുള്ളത്. ഇവരെല്ലാം ഇസ്രാഈലിലെ ലോ ഓഫ് റിട്ടേൺ പ്രകാരം അവിടത്തെ പൗരത്വത്തിന് അവകാശപ്പെട്ടവരാണ്. എന്നാൽ ഇതിൽ 51%  പേരും അമേരിക്കയാണ് ജീവിക്കാൻ തെരഞ്ഞെടുത്തത്. ജൂതർക്ക് വേണ്ടി മാത്രമായുണ്ടാക്കിയ ഇസ്രായേലിൽ ലോക ജൂത ജനസംഖ്യയുടെ 30% മാത്രമേയുള്ളൂ. ഫ്രാൻസ്, കാനഡ, റഷ്യ എന്നിവിടങ്ങളിൽ 3% വീതം, ബ്രിട്ടനിൽ 2%, അർജന്റീന, ജർമനി, ഉക്രൈൻ, ബ്രസീൽ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ 1% വീതവും ബാക്കിയുള്ള 3% പേർ ലോകത്തെ 98 രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്നു. ഇതിനർത്ഥം ലോകത്ത് ഏതാണ്ട് എല്ലായിടത്തും കോഷർ ഫൂഡ്, ഭക്ഷണ വൈവിധ്യത്തിന്റെ ഭാഗമാണ് എന്ന് തന്നെയാണ്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Khader Palazhi

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 2 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 2 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More