എറണാകുളം - അങ്കമാലി അതിരൂപതക്ക് പഴയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാം

എറണാകുളം: എറണാകുളം - അങ്കമാലി രൂപതക്ക് നിലവിലെ ആരാധനക്രമം തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കി. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്‍റണി കരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് പഴയ രീതി തുടരാന്‍ അതിരൂപതക്ക് അനുമതി ലഭിച്ചത്. ജനാഭിമുഖമായി തന്നെ കുര്‍ബാന തുടരുമെന്ന് അതിരൂപത മെത്രോപ്പോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍ വൈദികര്‍ക്ക് സര്‍ക്കുലര്‍ നല്‍കി. 

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം' ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം -അങ്കമാലി അതിരൂപതയടക്കം 6 -ഓളം രൂപതകളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിശ്വാസികളുടെ പിന്തുണ 80 ശതമാനമെങ്കിലും ലഭിച്ചാല്‍ മാത്രമേ പുതിയ രീതിയില്‍ കുര്‍ബാന അര്‍പ്പണം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസികള്‍ക്ക് താത്പര്യമില്ലാത്ത ഇടവകകളില്‍ ഈസ്റ്ററിന് ശേഷമായിരിക്കും പുതുക്കിയ കുര്‍ബാന ക്രമം നടപ്പിലാക്കുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. സീറോ മലബാർ സഭയുടെ കുർബാന എകീകരണം നടപ്പാക്കാനാകില്ലെന്നു എറണാകുളം - അങ്കമാലി അതിരൂപത ഓദ്യോഗികമായി നേരത്തെ വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിറോ മലബാർ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കാന്‍ കാൽ നൂറ്റാണ്ട് മുൻപ് തന്നെ സിനഡ് വത്തിക്കാന് ശുപാർശ സമർപ്പിച്ചിരുന്നു. എന്നാല്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നുംഎതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇക്കാര്യം നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഇപ്രാവിശ്യത്തെ ഈ വർഷകാല സമ്മേളനത്തിൽ  പ്രാർത്ഥന ഏകീകരിക്കാന്‍ മാർപ്പാപ്പ  നിർദ്ദേശം നൽകുകയായിരുന്നു. പുതിയ കുര്‍ബാന രീതിയനുസരിച്ച് കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും, പ്രധാനഭാഗം പൂർണ്ണമായും അൾത്താരയ്ക്ക് അഭിമുഖമായുമാണ്‌ നടക്കുക. പ്രാർത്ഥനയുടെ ദൈർഘ്യവും കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 23 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More