പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്തും; നടുറോഡില്‍ വെച്ച് യുവതി പൊതിരെ തല്ലിയ ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്

ലക്‌നൗ: പൊലീസും ആള്‍ക്കൂട്ടവും നോക്കിനില്‍ക്കെ യുവതി നടുറോഡിലിട്ട് പൊതിരെ തല്ലിയ ടാക്‌സി ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്. സാദത്ത് അലി എന്നാണ് ഇയാളുടെ പേര്. യുപി മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ സിംഗ് യാദവ് രൂപീകരിച്ച പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടിയിലാണ് സാദത്ത് അലി അംഗത്വമെടുത്തത്. രാജ്യത്തെ പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്താനാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്ന് സാദത്ത് അലി പറഞ്ഞു. രാജ്യത്ത് സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മിക്ക കേസുകളിലും പുരുഷന്മാര്‍ക്ക് അവരര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'അന്ന് എനിക്കു സംഭവിച്ചത് ഒരിക്കലും മറക്കാനാവില്ല. നിരവധി കേസുകളില്‍ പുരുഷന്മാര്‍ക്ക് ലഭിക്കേണ്ട നീതി ലഭിക്കുന്നില്ല. എനിക്കും ഇതുവരെ നീതി ലഭിച്ചില്ല. എനിക്കും എന്നെപ്പോലെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ മറ്റു പുരുഷന്മാര്‍ക്കും നീതി ലഭിക്കാനായാണ് ഞാന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജ്യത്തുടനീളമുളള ടാക്‌സി ഡ്രൈവര്‍മാര്‍ക്കൊപ്പമാണ് ഞാന്‍' എന്നാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതിനുശേഷം സാദത്ത് അലി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഓഗസ്റ്റില്‍ ലക്‌നൗവിലെ അവാധ് ക്രോസിംഗില്‍ വച്ചായിരുന്നു യുവതി സാദത്ത് അലിയുടെ മുഖത്ത് തുരുതുരാ അടിച്ചത്.  ടാക്സി തന്‍റെമേല്‍ ഇടിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. യുവതി സാദത്ത് അലിയെ നിര്‍ത്താതെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതിനുപിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുളള #ArrestLucknowGirl എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 9 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 9 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More