ഡല്‍ഹി: രാജ്യത്താദ്യമായി പുരുഷന്മാരുടെ എണ്ണത്തെ മറികടന്ന് സ്ത്രീകളുടെ എണ്ണം. 1000 പുരുഷന്മാര്ക്ക് 1020 സ്ത്രീകള്‍ എന്നതാണ് ഇപ്പോഴത്തെ സ്ത്രീ പുരുഷ അനുപാതം. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് പുരുഷന്മാരേക്കാള് സ്ത്രീകളാണ് കൂടുതലെന്ന കണക്കുളളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്‍ എഫ് എച്ച് എസ് നടത്തിയത് സാമ്പിള്‍ സര്‍വ്വേയാണ്. ദേശീയ സെന്‍സസിനുശേഷം മാത്രമെ വലിയ ജനസംഖ്യയ്ക്ക് ഇക്കാര്യം ബാധകമാണോ എന്ന് ഉറപ്പിക്കാനാവുകയുളളു.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ഇതുപ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടായി കുറഞ്ഞു. 2.2 ശതമാനമായിരുന്നു 2015-16 വര്‍ഷത്തെ പ്രത്യുല്‍പ്പാദന നിരക്ക്. ബിഹാര്‍ (3), മേഘാലയ (2.9), ഉത്തര്‍പ്രദേശ് (2.4), ജാര്‍ഖണ്ഡ് (2.3), മണിപ്പൂര്‍ (2.2) എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനത്തിനു മുകളിലുളളത്.
മധ്യപ്രദേശിലും രാജസ്ഥാനിലും പ്രത്യുല്‍പ്പാദന നിരക്ക് രണ്ടാണ്. ബംഗാള്‍, മഹാരാഷ്ട്ര (1.6), കര്‍ണാടക, ആന്ധ്രാ ഹിമാചല്‍ പ്രദേശ്, നാഗാലാന്റ, ത്രിപുര (1.7), കേരളം, തമിഴ്നാട്, ഒഡീഷ, തെലങ്കാന, അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഡ് (1.8), ഹരിയാന, ഗുജറാത്ത്, അസം മിസോറാം (1.9) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രത്യുല്‍പ്പാദന നിരക്ക്.