ദത്ത് വിവാദം: അജിത്ത് ഷിജുഖാനെ കണ്ടത് രേഖയില്‍ നിന്ന് ചുരണ്ടിമാറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ സി ബ്ല്യു സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമയുടെ നേതൃത്വത്തിലുള്ള സംഘമാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. പരാതിക്കാരിയ അനുപമ ജയചന്ദ്രന്‍റെ  പരാതി ലഭിച്ചിട്ടും സമിതി അംഗങ്ങള്‍ ദത്ത് നടപടികളുമായി മുന്‍പോട്ട് പോയി എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദത്ത് നടപടികള്‍ തടയാന്‍ സി സി ബ്ല്യു സി ഇടപെട്ടില്ലെന്നും ഇക്കാര്യം പൊലീസില്‍ അറിയിക്കാന്‍ സമിതിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെതും രേഖപ്പെടുത്തിയിട്ടില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണ്.

കുഞ്ഞിനെ ദത്ത് നല്‍കി നാല് ദിവസങ്ങള്‍ക്ക് ശേഷം അനുപമ ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നെങ്കിലും അഡോപ്ഷന്‍ കമ്മിറ്റി കുഞ്ഞിനെ തിരികെ നല്കാന്‍ ആന്ധ്ര ദമ്പതികളോട് ആവശ്യപ്പെട്ടില്ല. അതോടൊപ്പം, കുഞ്ഞിന് വേണ്ടി അനുപമ സമിതിക്ക് മുന്‍പില്‍ എത്തിയതിന് ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള ഹര്‍ജി ശിശുക്ഷേമ സമിതി കുടുംബ കോടതിയില്‍ ഫയല്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നുവെന്നും ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുമായുള്ള  സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി വിവരം പൊലീസിനെ അറിയിച്ചില്ലാ എന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍  ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കുമെതിരെ ഗുരുതര വീഴ്ചകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More