ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം 'ഇന്‍ഡോര്‍'; മറ്റ് നഗരങ്ങള്‍ ഇവയൊക്കെയാണ്

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്‍ഡോര്‍ കേന്ദ്രസര്‍ക്കാരിന്റെ 'സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരം' സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസന്ദ്രതയുള്ളതുമായ നഗരമാണ് ഇന്‍ഡോര്‍ എന്നത് പുരസ്ക്കാരത്തിന് തിളക്കം കൂട്ടുന്നു. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയേറിയ നഗരങ്ങളില്‍ സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപുര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നീ നഗരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിലാണ് ലഖ്‌നൗവിന്‍റെ സ്ഥാനം. ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം വാരാണസിയാണ്. രണ്ടാം സ്ഥാനം ബിഹാറിലെ മൂംഗെറിനും, മൂന്നാം  പട്‌നക്കുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ്‌ ഒന്നാം സ്ഥാനം. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹോഷന്‍ഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറുനഗരത്തിനുള്ള പുരസ്‌കാരം നേടി. കേന്ദ്ര നഗര മന്ത്രാലയമാണ് പ്രത്യേക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.  28 ദിവസം കൊണ്ട് 4,320 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. 4.2 കോടിയിലേറെ പേര്‍ സര്‍വേയില്‍ പങ്കെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More