'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

കൊലവിളി പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രിയുമായുള്ള സ്​പീക്കർ എം.ബി രാജേഷിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി ദീപാ നിശാന്ത്. പൗരത്വനിയമത്തിനെതിരെ വംശഹത്യയ്ക്കാഹ്വാനം ചെയ്ത വർഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ദീപാ നിശാന്ത് ചോദിച്ചു. ഫേസ്ബുക്കിലാണ് ദീപാ നിശാന്തിന്‍റെ പ്രതികരണം.

ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല എന്നായിരുന്നു എം. ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സൗഹൃദ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എം സൈബര്‍ അണികളില്‍ നിന്നും ഉയരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Politics

റിയാസ് 'മലബാര്‍ മന്ത്രി', ഇടുക്കിയെ പൂര്‍ണ്ണമായും അവഗിക്കുന്നു; ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

More
More
Web Desk 1 week ago
Politics

'രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യം'; അടിവരയിട്ട് സിപിഐ മുഖപത്രം

More
More
Web Desk 2 weeks ago
Politics

സവർക്കർ മാപ്പെഴുതി രക്ഷപ്പെട്ടപ്പോൾ വാരിയംകുന്നൻ നിവർന്നുനിന്ന്‌ വെടിയുണ്ട ഏറ്റുവാങ്ങി: പിണറായി വിജയന്‍

More
More
Web Desk 1 month ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 3 months ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 3 months ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More