അജയ് മിശ്രയെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാകണം- പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരുടെ കൂട്ടക്കൊലയില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി. അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. 'അജയ് മിശ്രയെ പുറത്താക്കുകയെന്നത് പ്രധാനമന്ത്രിയുടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്. കര്‍ഷകര്‍ക്ക് നീതി ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം' - പ്രിയങ്ക പറഞ്ഞു.

ഒക്‌ബോര്‍ മൂന്നിന് ലഘിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകര്‍ക്കുമേല്‍ കയറ്റിയിറക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് അജയ് മിശ്രയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊലപാതകത്തിന്റെ അന്വേഷണ മേല്‍നോട്ട ചുമതല റിട്ട. ജഡ്ജി രാകേഷ് കുമാര്‍ ജയിനിനു നല്‍കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തില്‍ യുപി പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം റിട്ട. ജഡ്ജിയെ ഏല്‍പ്പിച്ചത്. ആശിഷ് മിശ്രയടക്കം പത്തുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തുടരന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More