ഇത് കര്‍ഷകരുടെയും അവര്‍ക്കായി പൊരുതിയ എന്റെ ഭാര്യയുടെയും വിജയമാണ്- റോബര്‍ട്ട് വാദ്ര

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കര്‍ഷകരുടെയും അവര്‍ക്കായി പൊരുതിയ തന്റെ ഭാര്യയുടെയും വിജയമാണെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. 'ഇത് കര്‍ഷകരുടെയും എന്റെ ഭാര്യയുടെയും വിജയമാണ്. കാരണം അവള്‍ എത്രത്തോളം ഇതിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അവള്‍ കര്‍ഷകര്‍ക്കുവേണ്ടി രാവും പകലും പരിശ്രമിച്ചു. എന്റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ കഴിഞ്ഞ നവംബര്‍ മുതല്‍ കര്‍ഷകര്‍ക്ക് ഭക്ഷണമെത്തിച്ചുനല്‍കിയിരുന്നു. ഞാന്‍ എവിടെയെത്തിലായും കര്‍ഷകര്‍ എന്റെ കാറിനടുത്തേക്ക് ഓടിവന്നു. ആരെങ്കിലും അവരുടെ ശബ്ദത്തെ കേള്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു അത്. പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും കര്‍ഷകര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണ്' റോബര്‍ട്ട് വാദ്ര പറഞ്ഞു.

സര്‍ക്കാരിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ നിയമങ്ങള്‍ പിന്‍വലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും  ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  കാർഷിക വിവാദ നിയമങ്ങള്‍ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 hour ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 7 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More