മോദി തന്ത്രത്തിന്‍റെയല്ല; കര്‍ഷകരുടെ വിജയം തന്നെ - കെ സച്ചിദാനന്ദന്‍

കാര്‍ഷിക വിവാദ നിയമം പിന്‍വലിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായി മാത്രം തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എന്താണ് കര്‍‍ഷകസമരത്തിന്‍റെ ഏതാണ്ട് മുഴുവനായ വിജയത്തിന്‍റെ സന്ദേശം? അതിനെ ബി ജെ പിയുടെ തിരഞ്ഞെടുപ്പുതന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍‍ഷകരെ പരിഹസിക്കുന്നതിനു തുല്യമായിരിക്കും. അറുനൂറിലേറെ ജീവനുകള്‍‍ബലി കൊടുത്തും, വെയിലും മഞ്ഞും മഴയും സഹിച്ചും നാനൂറിലേറെ ദിവസം അവര്‍‍നടത്തിയ ഐതിഹാസിക സമരത്തിന്‍റെ ഫലമാണത്. അവര്‍‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാദ്ധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്‍റെ പല അര്‍ത്ഥങ്ങളില്‍‍ ചിലത് ഇവയാണ്:
1. ജനാധിപത്യം പൂര്‍ണ്ണമായും ഇന്ത്യയില്‍ അസ്തമിച്ചിട്ടില്ല. മാദ്ധ്യമങ്ങള്‍ അദൃശ്യമാക്കിയാലും ചെറുത്തുനില്‍പ്പിന്‍റെ ശക്തികള്‍‍ഇന്ത്യയില്‍‍സജീവമായിത്തന്നെ ഉണ്ട്. അവര്‍‍ സമരങ്ങള്‍‍തുടരുക തന്നെ ചെയ്യും.
2. ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യല്‍, പൌരാവകാശനിയമ ഭേദഗതി ബില്‍‍ തുടങ്ങിയവക്കെതിരായ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും
3. പ്രതിരോധത്തിന്‍റെ ശക്തികള്‍‍ ഒന്നിച്ച് നില്‍‍ക്കുക എന്നത് വളരെ പ്രധാനമാണ്. ഈ സമരത്തില്‍‍ കക്ഷിഭേദം മാറ്റിവെച്ചു കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റു പാര്‍‍ട്ടികളും മറ്റു പ്രതിപക്ഷങ്ങളും ഒന്നിച്ച് നിന്ന് പങ്കെടുക്കകുയോ പിന്തുണയ്ക്കുകയോ ചെയ്തു.
4. ഭരണഘടനയുടെ ഓരോ ചെറിയ ലംഘനത്തെയും പൌരാവകാശനിഷേധത്തെയും ചോദ്യം ചെയ്യുക എന്നത് പരമപ്രധാനമാണ്. മൌനമാണ് ഈ കാലത്തെ ഏറ്റവും വലിയ കുറ്റം, അത് ജനശത്രുക്കളുമായുള്ള സഹകരണത്തിന്‍റെ ഒരു രൂപം തന്നെയാണ്. ഭയം ഒരു ക്ഷമാപണമല്ല.
5. ഹിംസാത്മകമായ ഒരു സമരവും പേരിനെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാട്ടില്‍‍ വിജയിക്കുകയില്ല, ആശാസ്യവുമല്ല, യുദ്ധസജ്ജമായ ഒരു രാഷ്ട്രത്തോട് വിജയകരമായി ഏറ്റു മുട്ടാം എന്ന് കരുതുന്നത് തന്ത്രപരമായിപ്പോലും തെറ്റാവും. ഇവിടെ വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍‍മാതൃകയിലുള്ള സഹനസമരമാണ്. അതിനെ ഭരണകൂടം തകര്‍ക്കാന്‍‍ശ്രമിച്ചത് സ്വന്തം ആളുകളെക്കൊണ്ട് ഹിംസ ചെയ്യിച്ചും ഹിംസയ്ക്ക് പ്രേരണ നല്കിയുമാണ്. അതില്‍‍ കര്‍‍ഷകര്‍‍വീണു പോയിരുന്നെങ്കില്‍‍ ഈ സമരം പൊളിക്കുക ഭരണകൂടത്തിനു എളുപ്പമാകുമായിരുന്നു, ജനപിന്തുണയും കുറയുമായിരുന്നു, നക്സലൈറ്റ് സമരങ്ങള്‍ക്ക് സംഭവിച്ചതു പോലെ.
6. കീഴാളജനതയുടെയും മനുഷ്യാവകാശ സ്നേഹികളുടെയും വിശാലമായ കൂട്ടായ്മയ്ക്ക് മാത്രമേ ഈ ഹിന്ദുത്വ- കോര്‍പ്പറെറ്റ് ജനവിരുദ്ധ സഖ്യത്തെ തകര്‍ക്കാനും ജനാധിപത്യം പൂര്‍‍ണ്ണമായി വീണ്ടെടുക്കാനുമാവൂ. അവിടെ ഗാന്ധിയും മാര്‍ക്സും നെഹ്രുവും അംബേദ്‌കറും പ്രസക്തരാണ്, എന്നാല്‍ പുതിയ സാഹചര്യമാണിതെന്നു മനസ്സിലാക്കി മുന്നോട്ടു വഴി തേടുകയും വേണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More