കര്‍ഷക പ്രക്ഷോഭ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഛണ്ഡീഗഢ്: കര്‍ഷക പ്രക്ഷോഭ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്മാരകം പണിയുമെന്ന് ചന്നി അറിയിച്ചത്. സ്ഥലവും മറ്റ് കാര്യങ്ങളെക്കുറിച്ചും കര്‍ഷകരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരത്തിനിടെ ജീവന്‍ നഷ്‌ടമായ 700 ലധികം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ചരണ്‍ജിത് സിങ് ചന്നി ആവശ്യപ്പെട്ടു. 

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും നേരത്തെ ചരണ്‍ജിത് സിങ് ചന്നി തീരുമാനിച്ചിരുന്നു. വായുമലിനീകരണം ഉണ്ടാകുന്ന രീതിയില്‍ വൈക്കോല്‍ കത്തിച്ചതിന്‍റെ പേരില്‍ എടുത്ത കേസുകളും പിന്‍വലിക്കും.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 2 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More