ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഇതാണ്!

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് 1 2 3 4 5 ആണെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് "പാസ്‌വേര്‍ഡ് " (PASSWORD) എന്ന് തന്നെയാണ്. ഇതിനു പുറമേ ഐ ലവ് യു, കൃഷണ, സായ്റാം, എന്നിവയും കൂടുതലായി ഉപയോഗിക്കുന്ന പാസ് വേര്‍ഡുകളാണ്. 12345, 123456, 123456789, 12345678, india123, 1234567890, 1234567, qwerty, abc123 വാക്കുകളും ഇന്ത്യയില്‍ പാസ് വേര്‍ഡായി സാധാരണ ഉപയോഗിക്കുന്നുണ്ട്. ഇതിൽ 'india123' എന്ന​ പാസ്‌വേര്‍ഡ് ഒഴികെയുള്ള എല്ലാ പാസ്‌വേര്‍ഡുകളും എല്ലാം ഒരു സെക്കന്‍റിൽ താഴെ സമയം കൊണ്ട് തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ആഗോള പാസ്​വേഡ്​ മാനേജർ കമ്പനിയായ 'നോർഡ്​പാസ്'​ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍ പാസ് വേര്‍ഡ്, നെറ്റ് വര്‍ക്ക് പാസ് വേര്‍ഡ്... തീര്‍ന്നില്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്‍ഡ് ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര. അതുകൊണ്ട് ഈ കാലഘട്ടത്തില്‍ സൈബർ സുരക്ഷയെക്കുറിച്ച് ഓരോ വ്യക്തിക്കും വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് നോർഡ്​പാസ് സിഇഒ ജോനാസ് കാർക്ലിസ് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് മഹാമാരി ഭൂരിഭാഗം ആളുകളെയും ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയിലേക്ക് മാറ്റിയെങ്കിലും സൈബര്‍ ഇടങ്ങളില്‍ ഇന്ത്യക്കാര്‍ അത്ര സുരക്ഷിതരല്ലെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ശക്തമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കണമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന പാസ്‌വേര്‍ഡുകള്‍ ആളുകള്‍ തെരഞ്ഞെടുക്കുന്നത്.

പാസ്‌വേര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാം:

  • ഒരു ഇമെയിലിനും മറുപടിയായി പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
  • നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
  • ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
  • ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കു, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
  • യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
  • പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
  • യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
  • നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
  • വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
  • നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
Contact the author

National Desk

Recent Posts

National Desk 12 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 15 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 17 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More