കെ പി എ സി ലളിതയെ സഹായിക്കുന്നത് അവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: മുതിര്‍ന്ന നടി കെ പി എ സി ലളിതക്ക് ചികിത്സക്കായി സാമ്പത്തിക സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. കലാകാരി എന്ന നിലക്കാണ് അവര്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും കെ പി എ സി ലളിതക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി എ സി ലളിതക്ക് കാര്യമായ സ്വത്തു വകകളൊന്നുമില്ല. സിനിമാ സീരിയല്‍ രംഗത്ത് അഭിനയിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുളളത്. ഒരു ചികിത്സ നടത്താനുളള സാമ്പത്തിക ശേഷി അവർക്കില്ല. പണമുണ്ടായിരുന്നെങ്കില്‍ ചികിത്സാ സഹായമാവശ്യപ്പെട്ട് അവര്‍ അപേക്ഷ നല്‍കുമായിരുന്നില്ല എന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ പി എ സി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ദ ചികിത്സക്കായാണ് കൊച്ചിയിലേക്ക് മാറ്റിയത്. നടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More