സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന. ആഗോള സമ്പത്ത് വ്യവസ്ഥയില്‍ ഒന്നാം സ്ഥാനത്ത് നിന്ന അമേരിക്കയെ മറികടന്നാണ് ചൈനയുടെ വളര്‍ച്ച. ലോക്ക് ഡൌണ്‍ മൂലം സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞിരുന്നെങ്കിലും ചൈനയുടെ സാമ്പത്തിക നില കൂടുതല്‍ ഭദ്രമാവുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം കുത്തനെ വളര്‍ച്ചയാണുണ്ടായത്. 2000 -ല്‍  ഏഴ് ലക്ഷം കോടി ഡോളറായിരുന്ന ചൈനയുടെ ആസ്തി 2021 ആയപ്പോഴേക്കും 120 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് ലോക സമ്പത്ത് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈകളിലാണ്. സൂറിച്ച് ആസ്ഥാനമായ ആഗോള റിസര്‍ച്ച് സ്ഥാപനം മക്കിന്‍സി ആന്‍ഡ് കമ്പനിയാണ് പുതിയ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.  

ലോകവരുമാനത്തിന്‍റെ 60 ശതമാനം പങ്കിടുന്ന 10 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്‌ പ്രസീദ്ധികരിച്ചിരിക്കുന്നത്. ചൈന, യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മിനി, ജപ്പാന്‍, സ്വീഡന്‍, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളാണ് ലോകവരുമാനത്തിന്‍റെ ഭൂരിഭാഗം കൈവശം വെച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്‌ വസ്തുക്കളിലെ വില വര്‍ധനവാണ് ചൈനയുടെ സാമ്പത്തിക പുരോഗതിയുടെ ഒരു പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈന കഴിഞ്ഞാല്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. അമേരിക്കയുടെ ആസ്തി 90 ലക്ഷം കോടി ഡോളറാണ്. 20 വര്‍ഷത്തിനിടെ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയിലും കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗോള സമ്പത്ത് വ്യവസ്ഥയുടെ 68 ശതമാനവും നിക്ഷേപിച്ചിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. ഈ മേഖലയിലെ വിലക്കയറ്റമാണ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാന കാരണം. റിപ്പോർട്ട് അനുസരിച്ച് യുഎസിലും ചൈനയിലും സമ്പത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും സമ്പന്നരായ 10 ശതമാനം ആളുകളുടെ കൈവശമാണെന്നും അവരുടെ വിഹിതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നു.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More