ടിപ്പു സുല്‍ത്താന്‍റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

ലണ്ടന്‍: ഇന്ത്യയിൽനിന്ന് ബ്രീട്ടീഷുകാർ കടത്തിക്കൊണ്ടുപോയ 15 കോടി വിലമതിക്കുന്ന ടിപ്പുസുൽത്താന്‍റെ സിംഹാസനത്തിന്‍റെ മേലെയുള്ള താഴികക്കുടം ലണ്ടനിൽ ലേലത്തിന്. യു കെ ഗവണ്‍മെന്‍റിന്‍റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ഡിപ്പാര്‍ട്ട്മെന്‍റാണ് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ലേലം വിളിച്ച് മറ്റ് രാജ്യങ്ങളിലേക്ക് താഴികക്കുടം കൊണ്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ യു കെയില്‍ തന്നെയുള്ള ഗാലറികളോ, സ്ഥാപനങ്ങളോ ഇത് വാങ്ങുമെന്നാണ് യു കെ ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നത്. 

കോടികള്‍ വിലമതിക്കുന്ന താഴികക്കുടം സ്വര്‍ണം, മാണിക്യം, വജ്രം, മരതകം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂര്‍ കടുവയെന്നാണ് ടിപ്പു സുല്‍ത്താന്‍ വിളിക്കപ്പെടുന്നത്. ഇതിനെ പ്രതീകവത്കരിച്ച് സ്വർണ കടുവ താഴികക്കുടത്തിലുണ്ട്. 2009 മുതല്‍ ടിപ്പു സുല്‍ത്താന്‍റെ താഴികക്കുടം എവിടെയായിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കടത്തി കൊണ്ട് വന്ന വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചതോടെയാണ് താഴിക്കക്കുടം ലേലത്തിനായി പുറത്തെത്തിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടിപ്പുസുൽത്താന്റെ (സി. 1787-93) പരാജയത്തോടെ ബ്രിട്ടീഷ് പട്ടാളം കയ്യിലാക്കിയ സിംഹാസനം പൊട്ടിപ്പോകുകയായിരുന്നു. 1799 ൽ ശ്രീരംഗപട്ടണത്തുവെച്ച് നടന്ന യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതോടെയാണ് അമൂല്യ വസ്തുക്കൾ ബ്രിട്ടീഷുകാർ കൈക്കലാക്കിയത്. അക്കൂട്ടത്തിൽപ്പെട്ടതാണ് കടുവത്തലയുള്ള സിംഹസനത്തിന് മുകളിൽ സ്ഥാപിച്ച താഴികക്കുടം.

Contact the author

International Desk

Recent Posts

International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

More
More
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

More
More
International

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിനുമായി ചര്‍ച്ചയ്ക്കു തയ്യാര്‍ - സെലന്‍സ്കി

More
More
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

More
More
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

More
More
International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More