പ്രതികൂല സാഹചര്യത്തില്‍ കോടതികള്‍ ധൈര്യത്തോടെ പ്രവര്‍ത്തിച്ചോ എന്നാണ് വിലയിരുത്തപ്പെടുക- ചീഫ് ജസ്റ്റിസ്

ഡല്‍ഹി: ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ ധൈര്യത്തോടെയും സ്വതന്ത്രമായും പ്രവര്‍ത്തിച്ചോ എന്ന് നോക്കിയാവും കോടതികള്‍ വിലയിരുത്തപ്പെടുകയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഏറ്റവും നിസ്വരായവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവ ര്‍ക്കുമൊപ്പമാണ് കോടതികള്‍ നിലകൊള്ളേണ്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അഭിഭാഷകര്‍ പരിശീലിപ്പിക്കപ്പെടണം. മാന്യവും അന്തസ്സൂറ്റതുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ നീക്കാന്‍ നിയമസഹായം ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് നീതിവിതരണം നടത്തേണ്ടത്. നീതിവിതരണത്തിലെ നട്ടെല്ല് നിയമപരമായ സഹായം എത്തിക്കലാണ്-ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതികളുടെ ഉത്തരവുകളും വിധികളും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി എഴുതാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണം എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പറഞ്ഞു.  കോടതിയുത്തരവുകൾ ആളുകൾക്ക് മനസ്സിലാകണം. വലിയ തോതില്‍ സാമൂഹ്യമായ പ്രത്യാഘാതങ്ങളും ചലനങ്ങളും ഉണ്ടാക്കുന്നവയാണ് കോടതിവിധികള്‍. ഓരോ വിധിയും ഉത്തരവും അതില്‍ത്തന്നെ സമഗ്രവും വ്യക്തതയുള്ളതുമായിരിക്കണം, ലളിതമായ ഭാഷയാണ്‌ ഉപയോഗിക്കേണ്ടത്-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More