കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഡല്‍ഹി: ഡോ. കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് യോഗി സര്‍ക്കാര്‍. ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാനെതിരായ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ പിരിച്ചുവിട്ടത് ദുരുദ്ദേശപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യോഗി സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത് കഫീല്‍ ഖാനെ ഉപദ്രവിക്കാന്‍ മാത്രമാണ്. ആരും ഭരണഘടനക്ക് മുകളിലല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. നീതിക്കായുളള പോരാട്ടത്തില്‍ കോണ്‍ഗ്രസ് കഫീല്‍ ഖാനൊപ്പമുണ്ട് എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More