സൂക്ഷിക്കണം, ബിജെപിയും ആര്‍എസ്എസും ഭിന്നതയുണ്ടാക്കുന്നവരാണ്- രാകേഷ് ടികായത്ത്‌

ഡല്‍ഹി: ബിജെപിയെയും ആര്‍ എസ് എസിനെയും രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. ബിജെപിയും ആര്‍എസ്എസും നമ്മള്‍ കരുതുന്നതുപോലെയല്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. അവരെ സൂക്ഷിക്കണമെന്നും എവിടെ പോയാലും അവിടുളള ജനങ്ങളുടെ ഐക്യം തകര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഒരുവര്‍ഷം പിന്നിടുമ്പോള്‍ പുതുതായി എന്ത് പരിപാടികളാണ് കര്‍ഷകര്‍ ആസൂത്രണം ചെയ്യുന്നതെന്ന ചോദ്യത്തിന്, സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ പ്രതിഷേധം ശക്തമായി തുടരും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാമെങ്കില്‍ കര്‍ഷകര്‍ക്കും അത്രയും വര്‍ഷം പ്രതിഷേധിക്കാന്‍ കഴിയുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സമരം മുന്നോട്ടുപോകുന്നത് പൊതുജനങ്ങള്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ സത്യസന്ധമാണെന്ന് മനസിലായതുകൊണ്ടാണെന്നും സമരകേന്ദ്രത്തില്‍ ആളുകളുടെ എണ്ണം കുറയുന്നത് സമരത്തിന്റെ ശക്തി കുറയുന്നതുകൊണ്ടല്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. 

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പന്ത്രണ്ട് മാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More