'മരക്കാര്‍' ഒ ടി ടിക്ക് നല്‍കിയത് മോഹന്‍ലാലിന്‍റെ അനുവാദത്തോടെ - ആന്‍റണി പെരുമ്പാവൂര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന 'മരക്കാര്‍'  ഒ ടി ടിക്ക് നല്‍കിയത് അദ്ദേഹത്തിന്‍റെ അനുവാദത്തോടെയാണെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ പ്രദര്‍ശനം നടത്തിയാല്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലോയെന്ന തന്‍റെ ആശങ്ക മോഹന്‍ലാലുമായി പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒ ടി ടി റിലീസിന് അനുവാദം നല്‍കിയതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. മരക്കാറിനു പുറമേ മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന 4 സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും ആന്‍റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

'തിയേറ്റില്‍ വളരെയധികം കാശ് കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്‍റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ അടുത്ത് എന്‍റെ സങ്കടം പറഞ്ഞു. എന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞത് നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മള്‍ ബലത്തോടെ ഉണ്ടാകണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലെ സ്വപ്‌നം കാണാന്‍ കഴിയില്ല. അതിന് നമ്മള്‍ സ്‌ട്രോങ് ആയി നില്‍ക്കണം എന്നാണ്. ഇതിന് ശേഷം പ്രിയദര്‍ശന്‍ സാറുമായും സംസാരിച്ചു. എല്ലാവരുടേയും സമ്മതം വാങ്ങിയാണ് ഈ സിനിമ ഒ ടി ടിയിലേക്ക് വിടുന്നത്' - ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരക്കാര്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനായാണ് ഒരുക്കിയത്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായതെന്നും 40 കോടി രൂപ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തന്നു എന്ന വാര്‍ത്ത തെറ്റാണെന്നും ആന്‍റണി പറഞ്ഞു. 4.8 കോടി രൂപ മാത്രമാണ് തന്നതെന്നും പിന്നീട് അത് തിരിച്ച് കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More