എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍; ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എട്ടാം ക്ലാസുകാര്‍ക്ക് ഈ മാസം 15-ന് ക്ലാസുകള്‍ ആരംഭിക്കുവാനാണ്  ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. വിദ്യാർത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനൽ അച്ചീവ്മെൻറ് സർവെ ഈ മാസം 12-ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തിൽ ആരംഭിക്കുന്നത്.

അതേസമയം, പ്ലസ് വൺ, ഒമ്പത് എന്നീ ക്ലാസുകൾ നേരത്തെ തീരുമാനിച്ചതുപോലെ 15-ന് തന്നെയായിരിക്കും തുടങ്ങുക. കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കിയുള്ള ക്ലാസുകൾ അന്ന് പുനരാരംഭിച്ചിരുന്നു. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉച്ചവരെയാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്.ഓരോ ക്ലാസ്സിനെയും രണ്ടായി തിരിച്ചാണ് പഠിപ്പിക്കുന്നത്. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസമാണ് ക്ലാസുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More