സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിഷേധിക്കാനും കഴിയും- രാകേഷ് ടികായത്ത്‌

ഡല്‍ഹി: സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാമെങ്കില്‍ കര്‍ഷകര്‍ക്കും അത്രയും വര്‍ഷം പ്രതിഷേധിക്കാന്‍ കഴിയുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഡല്‍ഹിയിലെ സമരം മുന്നോട്ടുപോകുന്നത് പൊതുജനങ്ങള്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ സത്യസന്ധമാണെന്ന് മനസിലായതുകൊണ്ടാണെന്നും സമരകേന്ദ്രത്തില്‍ ആളുകളുടെ എണ്ണം കുറയുന്നത് സമരത്തിന്റെ ശക്തി കുറയുന്നതുകൊണ്ടല്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. ഗാസിപൂരില്‍ ദീപാവലി ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധപരിപാടികള്‍ ശക്തമാക്കും' രാകേഷ് ടികായത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പന്ത്രണ്ട് മാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. 

Contact the author

National Desk

Recent Posts

National Desk 2 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 7 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 2 days ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More